നാടാകെ മാലിന്യവും പനിയും ഭീതിപരത്തി ഡെങ്കിപ്പനി ജില്ല പനിക്കിടക്കയില്‍; ഡെങ്കി ബാധിതരുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകന്‍
മലപ്പുറം: കാലവര്‍ഷമെത്തിയതോടെ ജില്ല പകര്‍ച്ചപ്പനിയുടെ പിടിയില്‍. മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെങ്കിലും രോഗം പടരുകതന്നെയാണ്. ദിവസവും നൂറോളം പേരാണ് ഡെങ്കിപ്പനി ബാധിച്ചു ചികിത്സതേടിയെത്തുന്നത്.
ജില്ലയുടെ എല്ലാ മേഖലകളില്‍നിന്നും ദിനംപ്രതി കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചത് എട്ടു പേരാണ്. കഴിഞ്ഞ മാസം മാത്രം രോഗം ബാധിച്ചത് 534 പേര്‍ക്കാണ്. ഇതില്‍ 53 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 25 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വേങ്ങര, കാളികാവ് ഭാഗങ്ങളിലാണ് ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിലും ഇപ്പോള്‍ ജില്ലയുടെ എല്ലാ ഭാഗത്തും എത്തിയിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് പുറമേ വൈറല്‍ പനിയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് ഈ വര്‍ഷം ആറു മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
കഴിഞ്ഞ മാസം 15 പേര്‍ക്കും ഈ മാസം ഇതുവരെയായി 22 പേര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. വ്യാപകമായി പനി പടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലം ചെയ്യാത്ത അവസ്ഥാണുള്ളത്.
തദ്ദേശ സ്ഥാപനങ്ങളില്‍ ആരോഗ്യസേന രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."