സ്‌നേഹത്തിന്റെ നനവുള്ള ഭാഷയാണ് സ്‌നേഹക്കൂടാരം: മന്ത്രി കടന്നപ്പള്ളി
തൃക്കരിപ്പൂര്‍: സ്‌നേഹത്തിന്റെ നനവുള്ള ഭാഷയാണ് സ്‌നേഹ ക്കൂടാരമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂര്‍ റോട്ടറിയുടെ ഭവന പദ്ധതിയായ സ്‌നേഹക്കൂടാരം ആറാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരവിചാരങ്ങളും അനാചാരങ്ങളും വെടിയുന്ന പുണ്യമാസത്തിലാണ് ഇത്തരം സല്‍കര്‍മ്മം നടക്കുന്നതെന്ന പ്രത്യേകതയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പിന്നോക്ക മേഖലയെ മുന്നോട്ടു നയിക്കുന്ന നാലു പദ്ധതികളിലൊന്ന് പാര്‍പ്പിട പദ്ധതിയാണ്. ഇതു നടപ്പാക്കാന്‍ റോട്ടറി പോലുള്ള സന്നദ്ധസംഘടനകളുടെ സഹായവും ആവശ്യമാണെന്നു മന്ത്രി പറഞ്ഞു.
ശ്രവണ സഹായി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ഉദിനൂര്‍ കടപ്പുറം എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ ബാഗ് വിതരണം തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയയും നിര്‍വഹിച്ചു. റോട്ടറി പ്രസിഡന്റ് സി.എച്ച് റഹീം അധ്യക്ഷനായി. സോണ്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍ അനന്തനാരായണന്‍, പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, അഡ്വ. കെ.കെ രാജേന്ദ്രന്‍, കെ.വി ഗണേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."