കശ്മിര്; പാകിസ്താനെ പിന്തുണച്ച് തുര്‍ക്കി
ഇസ്ലാമാബാദ്: കശ്മിര് വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും വാക്പോര് തുടരുന്നതിനിടെ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചു തുര്‍ക്കി രംഗത്ത്. കശ്മിര് വിഷയം പരസ്പരമുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു വ്യക്തമാക്കിയ തുര്‍ക്കി, കശ്മിരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്താന്റെ അഭിപ്രായമാണ് ശരിയെന്നും വ്യക്തമാക്കി.
പാകിസ്താനില്‍ സന്ദര്‍ശനം നടത്തുന്ന തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലത്ത് കാവുസോഗുലുവാണ് മാധ്യമങ്ങളോടു സംസാരിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മിര് വിഷയത്തില്‍ പാകിസ്താനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനു ഒ.ഐ.സി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന്) സംഘത്തെ കശ്മിരിലേക്കയക്കണമെന്ന പാകിസ്താന്റെ നിലപാടിനെയും തുര്‍ക്കി പിന്തുണച്ചു.
പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന് സര്‍താജ് അസീസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ അഭിപ്രായപ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."