മുഴക്കുന്നിനെ മാലിന്യമുക്തമാക്കാന്‍ 'ഹരിത കര്‍മസേന'
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിനെ മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മസേന രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 38 അംഗങ്ങളുള്ള ഗ്രീന്‍ വളണ്ടിയര്‍മാര്‍ അഞ്ച് മൈക്രോ സംരംഭങ്ങളായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്താണ് 'ഹരിത കര്‍മസേന'യായി പ്രവര്‍ത്തിക്കുക. തമിഴ് നാടോടികളുടെ രണ്ടു പ്രത്യേക ഗ്രൂപ്പും സേനയിലുണ്ടാകും.
പ്രാരംഭ ഘട്ടത്തില്‍ വളണ്ടിയേഴ്സ് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങള്‍ നേരിട്ട് ശേഖരിച്ച് പഞ്ചായത്തിന്റെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററില്‍ എത്തിക്കും. തുടര്‍ന്ന് അവ റീസൈക്ലിങ് യൂനിറ്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീടുകളില്‍നിന്ന് 30 രൂപയും ഹോട്ടലുകള്‍, തുണിക്കടകള്‍, വാഹന റിപ്പയര്‍ ഷോപ്പുകള്‍ എന്നിവയില്‍നിന്ന് 100 രൂപയും മറ്റു ചെറുകിട സ്ഥാപനങ്ങള്‍ 50 രൂപയും പ്രതിമാസ യൂസര്‍ ഫീ നല്‍കണം.
ആദ്യഘട്ടത്തില്‍ കഴുകി ഉണക്കിയ പ്ലാസ്റ്റിക്കാണ് ശേഖരിക്കുക. രണ്ടാം ഘട്ടത്തില്‍ കുപ്പി, ഗ്ലാസ് എന്നിവ ഉള്‍പ്പെടെ മുഴുവന്‍ അജൈവ മാലിന്യങ്ങളും ഹരിത കര്‍മസേന ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."