ചക്കരക്കല്‍ ടൗണില്‍ മാലിന്യ പെരുമഴ
ചക്കരക്കല്‍: കനത്തുപെയ്യുന്ന മഴയെത്തുടര്‍ന്ന് ചക്കരക്കല്‍ ടൗണിലും പരിസരങ്ങളിലും മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. മഴയില്‍ റോഡിലേക്ക് പരന്ന മാലിനൃം കാരണം കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനയാത്രികരുമാണ് ദുരിതത്തിലായത്. ബസ്സ്റ്റാന്‍ഡില്‍ നിന്നു ജംങ്ഷനിലേക്ക് പണിത റോഡിന്റെ ഇരുവശവും പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞു. നിരവധി യാത്രക്കാരും ബസുകളും എത്തിച്ചേരുന്ന ബസ്സ്റ്റാന്‍ഡിന്റെ ഒരു വശത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കടകളുടെ പിന്നിലുളള പറമ്പുകളിലും മാലിന്യം നിറഞ്ഞു. ഇതോടെ മാലിന്യം നീക്കിയ സ്ഥലങ്ങളിലെല്ലാം വീണ്ടും പഴയതു പോലെയായി. ആശുപത്രിക്കു മുന്‍വശത്ത് റോഡില്‍ കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം റോഡില്‍ പരന്നനിലയിലാണ്. കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തത് കാരണം പകര്‍ച്ച വൃാധികള്‍ പടരാന്‍ സാധ്യതയുണ്ട്. പ്ലാസ്റ്റിക് നിരോധനവും നഗരത്തില്‍ കൃത്യമായി നടപ്പിലായിട്ടില്ല. മാലിന്യ നി
ര്‍മാര്‍ജനത്തിന് ഊര്‍ജിത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."