യാസീന്‍ വധക്കേസ്: പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം
തിരൂര്‍: പറവണ്ണയിലെ ഓട്ടോഡ്രൈവറായിരുന്ന കളരിക്കല്‍ കുഞ്ഞുമുഹമ്മദിന്റെ മകന് മുഹമ്മദ് യാസീനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പള്ളാത്ത് നൗഷാദിനെ പൊലിസ് പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്‍പതിന് തിരൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഒക്ടോബര്‍ 16ന് വൈകീട്ടാണ് മുഹമ്മദ് യാസിന് കൊല്ലപ്പെട്ടത്. പള്ളാത്ത് ആദം, മുഹമ്മദ് യാസീനെ ഓട്ടം വിളിച്ചപ്പോള്‍ പോവാത്തതിനാണ് ആദമും സഹോദരന് നൗഷാദും മുഹമ്മദ് യാസിനെ പറവണ്ണ ഓട്ടോസ്റ്റാന്ഡിലിട്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മുഹമ്മദ് യാസീന്‍ മരണപ്പെടുകയായിരുന്നു. മുഹമ്മദ് യാസീന്റെ ഓട്ടോറിക്ഷ തല്ലിപൊളിക്കുന്നതിനിടയില് പരിക്കേറ്റ ആദം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ചികില്‍സക്ക് ശേഷം ആദമിനെ അറസ്റ്റ് ചെയ്തെങ്കിലും കൂട്ടു പ്രതിയായ സഹോദരന് നൗഷാദിനെ ഇതുവരെയായിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."