കുതിക്കുന്നു, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യം: 7070 കേസുകള്‍ സ്ത്രീകള്‍ക്കെതിരേ, കുട്ടികള്‍ക്കെതിരേ 4171, മുന്നില്‍ മലപ്പുറം, പിന്നില്‍ പത്തനംതിട്ട
കൊണ്ടോട്ടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരയുള്ള കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍മാസം വരെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ 7070 കേസുകളും കുട്ടികള്‍ക്കെതിരേ 4171 കേസുകളുമാണ് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ക്രൈം ബ്യൂറോയുടെ മുന്‍ വര്‍ഷങ്ങളിലെ കണക്കുകളേക്കാള്‍ കൂടുതലാണിത്. ബലാല്‍സംഗം കേസുകള്‍ മാത്രം 1041 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് 2250, ബലാല്‍സംഗത്തിന് 1041 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂവാലശല്യത്തിന് 216 കേസുകളാണെടുത്തത്. സ്ത്രീധന പീഡനം മൂലം രണ്ടു മരണങ്ങളും, ഭാര്യ-ഭര്‍തൃ കുടുംബ പീഡനത്തിന് 1421 കേസുകളുമെടുത്തിട്ടുണ്ട്. 99 കേസുകള്‍ സ്ത്രീകളെ തട്ടികൊണ്ടുപോയതിനാണ്. കഴിഞ്ഞ വര്‍ഷം ആകെ 13,736 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കുട്ടികള്‍ക്കെതിരേയുണ്ടായത് 4171 കേസുകളില്‍ പോക്‌സോ പ്രകാരം മാത്രം ജൂലൈ വരെ 2028 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ജനുവരിയില്‍ 269 കേസുകളുണ്ടായ കേരളത്തില്‍ ജൂലൈയില്‍ 324 കേസുകളാണ് പോക്‌സോ പ്രകാരം എടുത്തിട്ടുളളത്. കേസുകള്‍ കൂടുതല്‍ മലപ്പുറത്തും കുറവ് പത്തനംതിട്ടയിലുമാണ്. 289 കേസുകളാണ് മലപ്പുറത്ത് മാത്രമെടുത്തത്. പത്തനംതിട്ടയില്‍ 65 കേസുകളും. കഴിഞ്ഞ വര്‍ഷം ആകെ 3179 കേസുകളാണുണ്ടായിരുന്നത്.
കുട്ടികള്‍ക്കെതിരേ 2143 മറ്റുകേസുകളും രജിസ്റ്റര്‍ ചെയ്തു. ആറ് മാസത്തിനിടെ 11 കുട്ടികളാണ് കൊല്ലപ്പെട്ടത്. 634 കേസുകള്‍ ബാലാല്‍സംഗത്തിന് രജിസ്റ്റര്‍ ചെയ്തു.111 കേസുകള്‍ കുട്ടികളെ തട്ടികൊണ്ടു പോകലിന് എടുത്തു. ശൈശ വിവാഹത്തിന് മൂന്ന് കേസുകളാണ് ഇതുവരെ എടുത്തത്. നിയമം കര്‍ക്കശമാക്കുമ്പോഴും സംസ്ഥാനത്ത് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. നഴ്‌സറി തലം മുതല്‍ കോളേജ് തലം വരെയുളള വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമാണ് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."