HOME
DETAILS
MAL
കരുണവറ്റാത്ത ഹൃദയവുമായി സാംസന്
backup
October 28 2018 | 07:10 AM
അന്തിക്കാട്: കണ്ണില്‍ ഗുരുതര പരുക്കുമായി മരണത്തോട് മല്ലിട്ട പരുന്തിന് രക്ഷകനായി പ്ലസ് ടു വിദ്യാര്‍ഥി.
കണ്ണില്‍ നിന്നും ചോരയൊലിച്ചു വന്ന പരുന്തിനാണ് എറവ് ചാലിശ്ശേരി സണ്ണിയുടെ മകന് സാംസന് രക്ഷകനായത്. എറവ് കൈപ്പിള്ളി അകം പാടത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കണ്ണിനേറ്റ ഗുരുതര മുറിവുമായി പറക്കാന്‍ കഴിയാതെ പരുന്ത് സാംസന്റെ അരികിലേക്ക് വീഴുകയായിരുന്നു.
മുറിവില്‍ നിന്നും പുഴുവരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാംസന് വീട്ടിലെത്തി ഡറ്റോളും പഞ്ഞിയുമെടുത്ത് പുഴുക്കളെ മുഴുവന്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് മുറിവിനുള്ള മരുന്നും വച്ചു കെട്ടി. ഒരു മണിക്കൂറോളം സാംസന്റെ സൂക്ഷ്മപരിചരണത്തില് കഴിഞ്ഞ പരുന്ത് ആരോഗ്യം വീണ്ടെടുത്ത് പറന്നകന്നു. നാട്ടികയിലെ ജി ടെക് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സാംസന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."