HOME
DETAILS
MAL
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
backup
June 12 2017 | 05:06 AM
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത്. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയായ അനുയാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. വൈകിട്ട് 3.30 ന് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ഹാളിലാണ് പരിപാടി.
സാമൂഹികനീതി വകുപ്പും സാമൂഹികസുരക്ഷാമിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് അനുയാത്ര കാമ്പയിന് നടപ്പാക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി കെ. കെ ശൈലജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."