HOME
DETAILS
MAL
തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിന് പൂജ്യം മാര്‍ക്കെന്ന് രാഹുല്‍ ഗാന്ധി
backup
June 12 2017 | 12:06 PM
ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിനെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ ജോലി കണ്ടെത്തി നല്‍കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
''വിജയിക്കാനുള്ള മാര്‍ക്ക് 100 ല്‍ 40 ആണ്, എന്നാല്‍ തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണ് കിട്ടിയത്''- രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുകയാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. സത്യത്തിന്റെ ശക്തി എന്നത് പൂര്‍ണമായും ശക്തിയുടെ സത്യം എന്നതിലേക്ക് മാറ്റപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ പുന:പ്രകാശനത്തിനു വേണ്ടി ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."