HOME
DETAILS

ട്രെയിന്‍ യാത്രയ്ക്കിടെ ഹോക്കി താരത്തിന്റെ മരണം: റെയില്‍വേക്കെതിരേ പരാതിയുമായി കുടുംബം

  
backup
September 09 2019 | 22:09 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f-4

 


കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ മുന്‍ ദേശീയ ജൂനിയര്‍ ഹോക്കി ടീം താരം മരിച്ച സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി കുടുംബം. കൊല്ലം നെടുമ്പന പള്ളിമണ്‍ പുനവൂര്‍ ചരുവിളവീട്ടില്‍ മധു- രോഹിണി ദമ്പതികളുടെ മകന്‍ മനുവാണ് (23) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മനുവിന് ചികിത്സാ സൗകര്യം നല്‍കാന്‍ റെയില്‍വേ അധികൃതര്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ആറിനായിരുന്നു സംഭവം. പുതുച്ചേരി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മനു അന്നേ ദിവസം വൈകിട്ട് സുഹൃത്ത് നിധിനുമായാണ് കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ മനുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും സുഹൃത്ത് നിധിന്‍ ഇക്കാര്യം ടി.ടി.ആറിനെ അറിയിക്കുകയും ചെയ്തു. പുതുച്ചേരിയിലെ വൃന്ദച്ഛല്‍ റെയില്‍വേ സ്റ്റേഷനില്‍ ചികിത്സാ സൗകര്യവും ആംബുലന്‍സും ഒരുക്കാമെന്ന് ടി.ടി.ആര്‍ സുഹൃത്തിനെ അറിയിച്ചെങ്കിലും സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ ആംബുലന്‍സോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അരമണിക്കൂര്‍ നേരം മനുവിന് റെയില്‍വേ സ്‌റ്റേഷനില്‍ കഴിയേണ്ടതായി വന്നു.
പിന്നീട് സ്റ്റേഷനിലിറങ്ങി പ്രദേശവാസിയുടെ സഹായത്തോടെ സുഹൃത്ത് ഏര്‍പ്പാടാക്കിയ ആംബുലന്‍സ് എത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന മനു കായികരംഗത്തു മികവു കാട്ടിയ പ്രതിഭയായിരുന്നു. ദേശീയ ഹോക്കി ടീമില്‍ സെലക്ഷന്‍ ലഭിച്ച മനു നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മായ സഹോദരിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago