ദലിത് കുടുംബം കുടിയിറക്കപ്പെട്ട സംഭവം; ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന്
കാട്ടാക്കട: ചില ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി ദലിത് കുടുംബത്തിനെതിരേ വ്യാജരേഖ ചമച്ച റവന്യൂ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്. കാട്ടാക്കടയില്‍ കുടിയിറക്കപ്പെട്ട ദലിത് കുടുംബത്തിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി താലൂക്ക് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിയിറക്കെപ്പട്ട കുമാരി ജനിച്ച മണ്ണ് തട്ടിയെടുക്കാന്‍ കോടതിയെവരെ കബളിപ്പിച്ചിരിക്കുകയാണ്. സി.പി.എമ്മിന് പൊതുയോഗത്തില്‍ നടത്തുന്ന ആദര്‍ശ പ്രസംഗത്തില്‍ മാത്രമാണ് ദലിത് സ്‌നേഹമെന്നും അദ്ധേഹം പരിഹസിച്ചു.
കുമാരിക്ക് അന്തിയുറങ്ങാന്‍ ഭൂമിയും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ ഐക്യവേദി ജില്ലാ രക്ഷാധികാരി നിര്‍മ്മലകുമാരി അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യ പ്രേം, ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍, ജില്ലാ ട്രഷറര്‍ ശിവശങ്കരപിള്ള, സമിതിയംഗം പി.എസ് പ്രേംകുമാര്‍, കള്ളിക്കാട് ബിജു, പൂഴനാട് വേണുഗോപാല്‍, കണ്ടല സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."