HOME
DETAILS

ശ്രേഷ്ഠ ഭാഷക്ക് പി.എസ്.സി ഭ്രഷ്ട്

  
backup
September 10 2019 | 17:09 PM

psc-rejects-malayalam-from-their-qp-773689-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നമ്മുടെ ഭാഷാ സ്‌നേഹികള്‍ അഭിമാനമായി ഉയര്‍ത്തിക്കാട്ടിയ മലയാളത്തിന് പി.എസ്.സി കല്‍പിക്കുന്നത് ഭ്രഷ്ടാണ്. കഴിഞ്ഞ പതിനാല് ദിവസമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സമര സമിതി പി.എസ്.സി ആസ്ഥാനത്ത് നിരാഹാര സമരം നടത്തിവരികയാണ്. ഈ തിരുവോണ ദിനത്തിലും അവര്‍ സമരമുഖത്ത് നിരാഹാരം തുടരുകയാണ്. പി.എസ്.സി ചോദ്യപേപ്പര്‍ മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സെപ്റ്റംബര്‍ 16ന് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്നാണ് പറയുന്നത്.
മലയാള ഭാഷയുടെ കൊതിപ്പിക്കുന്ന ഭംഗിയെക്കുറിച്ച് കവികള്‍ പാടിയത് അത് മലര്‍മന്ദഹാസമാണെന്നാണ്. കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗിയപ്പാടെ മലയാള ഭാഷ ഒപ്പിയെടുത്തിരിക്കുന്നുവെന്ന് പാടിയത് ശ്രീകുമാരന്‍ തമ്പിയാണ്. മലയാളിക്ക് ഗൃഹാതുരത്വം നല്‍കുന്ന വരികളും മലയാള ഭാഷയില്‍ ജന്മംകൊണ്ടിട്ടുണ്ട്. മഞ്ഞണിപ്പൂനിലാവ്, പേരാറ്റിന്‍ കടവിങ്കല്‍, മഞ്ഞളരച്ച് വച്ച് നീരാടുമ്പോള്‍ എന്ന് പാടിയ പി. ഭാസ്‌കരന്റെ കാവ്യഭാവനയെ ഉത്തേജിപ്പിച്ചത് മലയാളത്തിന്റെ മുഗ്ധ സൗന്ദര്യം തന്നെയാണ്. കലാ,സാഹിത്യ, സാംസ്‌കാരിക നായകരടങ്ങുന്ന ഒരുവലിയ നിര ഇന്നത്തെ സമരത്തില്‍ പങ്കാളികളാകുന്നുണ്ട്. മലയാളത്തില്‍ ചോദ്യപേപ്പര്‍ വന്നാല്‍ കോപ്പിയടിക്കാന്‍ എളുപ്പമാകുമെന്നും സി.ബി.എസ്.സി സിലബസ്സിലൂടെ പഠിച്ചവര്‍ക്ക് മലയാളത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയില്ലെന്നുമുള്ള പി.എസ്.സി അധികൃതരുടെ ബാലിശമായ വാദങ്ങള്‍ വരേണ്യവര്‍ഗത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇംഗ്ലീഷില്‍ ചോദ്യപേപ്പര്‍ വന്നിട്ടും യൂനിവേഴ്‌സിറ്റി കോളജിലെ മൂന്ന് ഗുണ്ടകള്‍ പി.എസ്.സി പരീക്ഷക്ക് കോപ്പിയടിച്ചില്ലേ. പി.എസ്.സിയിലെ ഉന്നതരുടെ ആശീര്‍വാദത്തോടെയല്ലാതെ ഇത്തരമൊരു കോപ്പിയടി നടക്കുകയില്ലെന്ന് ഇത് സംബന്ധിച്ച് വ്യാപകമായി ഉയര്‍ന്ന ആരോപണങ്ങളാണ്.
പി.എസ്.സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളോ കുടുംബത്തില്‍പെട്ടവരോ പി.എസ്.സി പരീക്ഷകളില്‍ എളുപ്പത്തില്‍ ജയിച്ച് ജോലിയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇത് സംബന്ധിച്ചൊക്കെ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്നുതന്നെ കരുതാം.
കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും അതത് പ്രദേശങ്ങളിലെ മാതൃഭാഷയിലാണ് പബ്ലിക് സര്‍വിസ് കമ്മിഷന്‍ പരീക്ഷകള്‍ നടത്തുന്നത്. കേരളത്തിന് മാത്രമെന്താണ് ഇതിന് തടസ്സം. സിവില്‍ സര്‍വിസ് പരീക്ഷകള്‍പോലും മലയാളത്തില്‍ എഴുതാമെന്നിരിക്കെ ക്ലര്‍ക്ക് പരീക്ഷക്കിരിക്കുന്ന പ്ലസ്ടു വിദ്യാഭ്യാസമുള്ള വ്യക്തി ഇംഗ്ലീഷില്‍തന്നെ എഴുതണമെന്ന് വാശിപിടിക്കുന്നതിന്റെ പിന്നിലെ രഹസ്യ അജണ്ടയാണ് പുറത്തുവരേണ്ടത്.
രണ്ടായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട് മലയാള ഭാഷക്കെന്ന് കേന്ദ്രത്തെ വളരെ ശ്രമപ്പെട്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരില്‍ മലയാള സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത് മലയാളിക്ക് മലയാള ഭാഷയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായിട്ടാണ്.
മലയാള ഭാഷയുടെ പഴക്കത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പ് അധ്യക്ഷനായ സമിതി പഠനം നടത്തിയതാണ് മലയാള ഭാഷക്ക് ശ്രേഷ്ഠപദവി ലഭിക്കാന്‍ നിമിത്തമായത്. സമ്പന്നമായ ഒരുപൈതൃകം അവകാശപ്പെടുന്ന മലയാള ഭാഷക്ക് ഇംഗ്ലീഷിന്റെ മുമ്പിലെന്നല്ല ഒരുഭാഷയുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച മലയാളത്തിന് ഭാഷാവികസനത്തിനും ഗവേഷണത്തിനുമായി നൂറു കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഈ വിവരങ്ങളൊന്നും പി.എസ്.സി അധികൃതര്‍ക്ക് അറിയില്ലെന്നുണ്ടോ? 2013 മെയ് 23ന് മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുമ്പോള്‍ ഈ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയായിരുന്നു മലയാളം.
മലയാളത്തെ കംപ്യൂട്ടര്‍ ഭാഷയായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഭരണകൂടം കാര്യമായി ഉത്സാഹിക്കാത്തത് പി.എസ്.സി പോലുള്ള മലയാളത്തെ അകറ്റിനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ വാദമുഖങ്ങള്‍ സ്ഥാപിക്കാനുള്ള അവസരമായി മാറുന്നുണ്ട്. അക്കാദമി വിദഗ്ധരും സര്‍വകലാശാലകളും മലയാളത്തെ കംപ്യൂട്ടര്‍ ഭാഷയായി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നത് അത്യന്തം ഖേദകരംതന്നെ. ഇതിന്റെയൊക്കെ ബലത്തിലാണ് പി.എസ്.സിയില്‍നിന്നും മലയാളത്തെ ആട്ടിപ്പുറത്താക്കാന്‍ ഉന്നതര്‍ ശ്രമം നടത്തുന്നത്. മലയാള ഭാഷയെ സംരക്ഷിച്ച് നിലനിര്‍ത്തണമെങ്കില്‍ ഭരണഭാഷ മലയാളഭാഷ എന്ന തത്വം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
ആത്മാഭിമാനമുള്ള മലയാളിയെ ലജ്ജിപ്പിക്കുന്ന നടപടികള്‍ പി.എസ്.സിയില്‍നിന്നും ഉണ്ടായത്‌കൊണ്ടാണ് സംസ്ഥാനത്തെ പ്രമുഖരായ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പി.എസ്.സി ആസ്ഥാനത്ത് പട്ടിണിസമരം നടത്തുന്നത്. സമരത്തെ പരാജയപ്പെടുത്തുവാനായി ഭാഷാ തീവ്രതയും ആരോപിക്കപ്പെടുന്നുണ്ട്. മലയാളിയുടെ ഐക്യബോധത്തെ നിലനിര്‍ത്തുന്ന മലയാള ഭാഷയെ ഇങ്ങനെ തീവ്ര ആരോപണത്തിലൂടെ അപമാനിക്കുന്നത് അപലപനീയമാണ്. മലയാളിയെ സങ്കരജീവിയാക്കി മാറ്റുന്നതില്‍നിന്നും തടഞ്ഞ്‌നിര്‍ത്തുന്നത് നമ്മുടെ പ്രിയപ്പെട്ട മലയാള ഭാഷ തന്നെയാണ്. പ്രസവിക്കാത്ത അമ്മയെന്ന് മലയാള ഭാഷയെ വിശേഷിപ്പിക്കുന്ന മലയാളി മലയാള ഭാഷയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പി.എസ്.സിയുടെ നിലപാടിനെതിരേ ശക്തമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പി.എസ്.സിയുമായി നടത്തുന്ന ചര്‍ച്ച വിജയിക്കുന്നില്ലെങ്കില്‍  ഐക്യമലയാളി പ്രസ്ഥാന സമരസമിതി നടത്തുന്ന നിരാഹാര സമരം സംസ്ഥാനത്തെ മുഴുവന്‍ മലയാളികളും ഏറ്റെടുത്ത് നടത്തേണ്ട സമരമായി മാറണം.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago