ശബരിമലയില്‍ വനിതകളുടെ ഹിതപരിശോധന വേണമെന്നു പറയുന്ന 'പിള്ള സാര്‍' മുത്വലാഖില്‍ ഏത് ഇസ്‌ലാമിക പണ്ഡിതരോടാണ് അഭിപ്രായം തേടിയത് ? സത്താര്‍ പന്തലൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
കോഴിക്കോട്: ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ അഭിപ്രായം തേടണമെന്നും വനിതകള്‍ക്കിടയില്‍ ഹിതപരിശോധന നടത്താതെ അവരുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും പറഞ്ഞ ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ളയോട് എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താല്‍ പന്തലൂര്‍ ചോദിച്ച നാലും ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവന്നു.
ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ആധികാരികമായി പറയുന്ന ട്രാവന്‍കൂര്‍ മാന്വല്‍ പരിശോധിക്കണമെന്നു പറയുന്ന നിങ്ങള്‍ മുത്വലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ താങ്കളുടെ മോദി സര്‍ക്കാര്‍ ഏത് ഇസ്‌ലാമിക പണ്ഡിതരോടാണ് അഭിപ്രായം തേടിയതെന്നുമാണ് സത്താല്‍ പന്തലൂര്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
പിള്ള സാര്‍
മറുപടി പറയുമോ ?
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിനെതിരെ ബി.ജെ.പി നേതാവ് ശ്രിധരന്‍ പിള്ള നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന വാദഗതികള്‍
1. തന്ത്രിമാരാണ് ആചാരങ്ങളെ കുറിച്ച് അന്തിമ വാക്ക് പറയേണ്ടത്
2. ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ആധികാരികമായി പറയുന്ന ട്രാവന്‍കൂര്‍ മാന്വല്‍ പരിശോധിക്കണം.
3. വനിതകള്‍ക്കിടയില്‍ ഹിതപരിശോധന നടത്താതെ അവരുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കരുത്.
ബഹു.പിളള സാര്‍ ....
1. വിശ്വാസ ആചാര കാര്യങ്ങളില്‍ സര്‍ക്കാറും കോടതിയുമെല്ലാം തീരുമാനമെടുക്കാന്‍ ഇത്തരം രീതികളെല്ലാം അവലംബിക്കണമെങ്കില്‍ ഇസ് ലാമിക ശരീഅത്ത് നിയമത്തിന്റെയും ഇന്ത്യയിലെ മുസ് ലിം വ്യക്തിനിയമത്തിന്റെയും പരിധിയില്‍ വരുന്ന മുത്വലാഖ് കുറ്റകൃത്യമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ താങ്കളുടെ മോദി സര്‍ക്കാര്‍ എന്തെല്ലാം വ്യവസ്ഥകളാണ് പാലിച്ചത് ?
2. ഏത് ഇസ് ലാമിക പണ്ഡിതരോടാണ് അഭിപ്രായം തേടിയത് ?
3. എത്ര മുസ് ലിം സ്ത്രീകള്‍ക്കിടയിലാണ് ഹിതപരിശോധന നടത്തിയത് ?
4. ഏക സിവില്‍ കോഡിന് വേണ്ടി മുറവിളി കൂട്ടുന്ന താങ്കളുടെ പാര്‍ട്ടി എത്ര വിചിത്രമായ കാപട്യമാണ് പ്രകടിപ്പിക്കുന്നത് ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."