HOME
DETAILS
MAL
റോഡില്‍ വെള്ളക്കെട്ട്; കാല്‍നട യാത്രികര്‍ക്ക് ദുരിതം
backup
June 12 2017 | 20:06 PM
ഉരുവച്ചാല്‍: റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്തുള്ള വാഹനാപകടം പതിവായ വളവിലാണ് വെള്ളം ഒഴുകിപോവാതെ റോഡില്‍ കെട്ടികിടക്കുന്നത്. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കു നിരവധി വിദ്യാര്‍ഥികള്‍ നടന്നു പോവുന്ന വഴിയായതിനാല്‍ വിദ്യാര്‍ഥികളുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. വാഹനങ്ങളില്‍ നിന്നു ചെളി വെള്ളം തെറിക്കാതിരിക്കാന്‍ ഒന്നുമാറിനില്ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണിവിടെയുള്ളത്. ഈ സ്ഥലത്ത് ഒട്ടേറെ അപകടങ്ങളും നടന്നിട്ടുണ്ട്. മാലൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം കണ്ടില്ലെന്നു നടിക്കുയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകുവാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."