ഓച്ചിറക്കളിക്കൊരുങ്ങി പടനിലം
ഓച്ചിറ: ആയോധന കലയുടെ വൈഭവം പ്രകടമാക്കുന്ന ഓണാട്ടുകരയിലെ പ്രസിദ്ധിയാര്‍ജിച്ച ഓച്ചിറക്കളിക്കൊരുങ്ങി പടനിലം.
മെയ് വഴക്കത്തിന്റെയും ആയോധന പരിശീലനത്തിന്റേയും പടപുറപ്പാടുകള്‍ ഉയര്‍ത്തി ചെറുതും വലുതുമായ കളി സംഘങ്ങള്‍ കളരി തറകളില്‍ അവസാന പരിശീലനത്തില്‍ ആണ്. 15, 16 തീയതികളിലാണ് ഓച്ചിറക്കളി പടനിലത്ത് നടക്കുക. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലുമായി 250ഓളം വരുന്ന കളരി സംഘങ്ങളാണ് കച്ചകെട്ടി അങ്കത്തിനായ് പടനിലത്തേക്ക് എത്തുന്നത്.
ഓച്ചിറക്കളി ആകര്‍ഷകമാക്കാന്‍ ഇക്കുറി പടനിലത്ത് തൃശൂര്‍ പൂരവും അരങ്ങേറും. തൃശൂര്‍ പൂരത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഓച്ചിറക്കളിയുടെ ഭാഗമായി പൂരവും സംഘടിപ്പിച്ചിരിക്കുന്നത്. കൊമ്പ്, കറും കുഴല്‍, ചെണ്ട, വലംതല, ഇലത്താളം എന്നീ വാദ്യമേളങ്ങളോടെ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പടനിലത്ത് കൊട്ടി കയറുന്നത്. ഓച്ചിറക്കളിയുടെ ഒന്നാം ദിവസമായ 15 ന് അട താളവും, 16 ന് പഞ്ചാരിമേളവും പടനിലത്ത് അരങ്ങ് തകര്‍ക്കും.
ഒരു മാസം നീളുന്ന വൃതശുദ്ധിയോടെയാണ് പരിശീലനം നടക്കുക. കായംകുളം രാജ്യത്തെ ആക്രമിക്കാന്‍ വേണാട്ടുരാജാവ് ശ്രമിച്ചതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ കായംകുളം രാജാവിന്റെ സൈന്യത്തോടൊപ്പം കച്ചകെട്ടിയിറങ്ങിയ ധീരയോദ്ധാക്കളുടെ ഓര്‍മയ്ക്കായാണ് ഓച്ചിറക്കളി നടക്കുന്നത്. മൂന്ന് വയസ്സുള്ളവര്‍ മുതല്‍ വാര്‍ദ്ധക്യമായവര്‍ വരെ ഓച്ചിറകളിയില്‍ പങ്കാളികളാവും. വയനകം, ഞക്കനാല്‍, കൊറ്റംമ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ആശാന്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി പടനിലത്തേക്കുള്ള തയ്യാറെടുപ്പിലാണ്. രാവിലെ ഘോഷയാത്രയോടെ ആരംഭിക്കുന്ന ഓച്ചിറക്കളിയ്ക്ക് എട്ടു കണ്ടത്തിന് കിഴക്കും പടിഞ്ഞാറും മായിട്ട് യോദ്ധാക്കള്‍ അണിനിരക്കും. കളരി സംഘങ്ങള്‍ക്കുള്ള പാരിതോഷികം വര്‍ധിപ്പിച്ചതായും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍ും സെക്രട്ടറിയും പറഞ്ഞു.
വൃദ്ധസദനത്തിന് വാട്ടര്‍ ഹീറ്റര്‍ നല്‍കി
കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിന് എം മുകേഷ് എം.എല്‍.എയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതി പ്രകാരം അനുവദിച്ച സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വിതരണം ചെയ്തു.
എം മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി .
സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍ വാട്ടര്‍ ഹീറ്റര്‍ വൃദ്ധസദനം സൂപ്രണ്ട് എം സന്തോഷ്‌കുമാറിന് കൈമാറി.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍പിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ മോഹന്‍, അംഗം സത്യന്‍, ഗ്രാമപഞ്ചായത്തംഗം പെരിനാട് തുളസി, മാനേജ്‌മെന്റ് കമ്മിറ്റിയംഗം അനീഷ് അഷ്ടമുടി, സക്കീര്‍ ഹുസൈന്‍, ബൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."