മക്കയില്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി
മക്ക: മക്കയിലും പരിസരങ്ങളും ഹാജിമാരെ സേവിക്കുന്ന പ്രവര്‍ത്തകരുടെ ഇടയില്‍ ദൈവീക പ്രീതി മാത്രമായിരുന്നു ലക്ഷ്യമെന്നും ലോകമാന്യത ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഖായ പ്രവര്‍ത്തകര്‍ നടത്തിയ ഹജ്ജ് സേവനമെന്നും എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ലാ ജനറല്‍ സിക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം പറഞ്ഞു. മക്കയില്‍ ഹജ്ജ് സേവനത്തിനിറങ്ങിയ വിഖായ സന്നദ്ധ സേവകര്‍ക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ ആദ്യ ഹാജി എത്തിയത് മുതല്‍ അവസാന ഹാജിയും മടങ്ങുന്നത് വരെ ഇവര്‍ക്ക് വേണ്ട സഹായ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ വിഖായ ഹജ്ജ് സേവക സംഘത്തിനാണ് മക്കയില്‍ സ്വീകരണമൊരുക്കിയത്.
മക്കയിലെ അവാലി ബൈത്തുന്നദ്‌വി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്വീകരണത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ മുനീര്‍ ഫൈസി മാളിയേക്കല്‍ പ്രഭാഷണം നടത്തി. എസ് ഐ സി മക്ക പ്രസിഡന്റ് സൈനുദ്ധീന്‍ അന്‍വരി അധ്യക്ഷതയില്‍ വിഖായ സഊദി ദേശീയ കമ്മിറ്റി ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു.
സയ്യിദ് മാനു തങ്ങള്‍, ഉമര്‍ ഫൈസി മണ്ണാര്‍മല, ഇര്‍ഷാദ് വാഫി, ഇസ്സുദ്ദീന്‍ അവാലി, സക്കീര്‍ കോഴിച്ചെന, നൗഫല്‍ ചേലേമ്പ്ര, സിറാജ് പേരാമ്പ്ര, ഹസൈനാര്‍ ഹാജി പെരുമുഖം, മുഹമ്മദ് മണ്ണാര്‍ക്കാട്, കബീര്‍ ചെറൂര്‍, നവാസ്, താജുദ്ദീന്‍, മുസ്തഫ മലയില്‍ (കെ എം സി സി സിക്രട്ടറി) സംസാരിച്ചു. മുനീര്‍ ഫൈസി മാമ്പുഴ സ്വാഗതവും ഫരീദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."