ബസില്‍ കുഴഞ്ഞു വീണയാളെ നടുറോഡില്‍ ഇറക്കി വിട്ടു, ജീവനക്കാരുടെ ക്രൂരതയില്‍ വൃദ്ധന് ദാരുണാന്ത്യം
കൊച്ചി: ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട വൃദ്ധന് മരിച്ചു. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യറിനാണ് ബസ് ജീവനക്കാരുടെ ക്രൂരതയില്‍ ജീവന് നഷ്ടപ്പെട്ടത്.
വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ക്ക് അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്ന ഇദ്ദേഹം മൂവാറ്റുപുഴക്ക് പോവുകയായിരുന്ന വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വലിച്ചിഴച്ച് ഇറക്കി വിടുകയുമായിരുന്നു . പിന്നീട് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലത്തിച്ചത്. അസ്വസഥത അനുഭവപ്പെട്ടപ്പോള്‍ തന്നെ ജീവനക്കാരെ അറിയിച്ചെങ്കിലും ബസ് ജീവനക്കാര്‍ 5 കിലോമീറ്റര്‍ മാറി ഇറക്കി വിടുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ടര്‍ പറയുന്നത്. പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."