കാവേരി സെല്‍ വേണ്ടെന്നുവച്ചത് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഇല്ലാത്തതിനാല്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കാവേരി സെല്‍ വേണ്ടെന്നുവച്ചത് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഇല്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സെല്‍ പൂട്ടിയത് കേസ് നടത്തിപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ട ജലം നേടിയെടുക്കുന്നതില്‍ ഉദാസീനത പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്തര്‍സംസ്ഥാന നദീജല കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. നദീജല കേസുകളില്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അന്തര്‍സംസ്ഥാന നദീജല കേസുകളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടും. എന്നാല്‍ മറ്റു സംസ്ഥാനങ്ങളുമായി സംഘര്‍ഷത്തിനല്ല, സമവായത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ പേരില്‍ സംസ്ഥാനത്തിന്കിട്ടേണ്ട ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടുത്താന്‍ പാടില്ല. കേരളം ജലസുലഭമായ സംസ്ഥാനമല്ലെന്ന കാര്യം മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ്, ജലവിഭവ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."