അപകടഭീഷണി ഉയര്‍ത്തി ബസുകളുടെ മരണപ്പാച്ചില്‍
കൊച്ചി:നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പല ബസുകളും ചീറിപ്പായുന്നത്.
സിറ്റി ലിമിറ്റ് വേഗത എല്ലാബസുകളുടെയും പിന്‍വശത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല.കൊച്ചി മെട്രോ നിര്‍മ്മാണണത്തോടനുബന്ധിച്ച് റോഡുകള്‍ വെട്ടിമുറിച്ചിരിക്കുന്നതിനാല്‍ പല സ്വകാര്യബസുകളും സ്വന്തം നിലയ്ക്കാണ് ഇപ്പോള്‍ റൂട്ടുകള്‍ നിശ്ചയിക്കുന്നത്.സമയക്രമം പാലിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മത്സര ഓട്ടങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്.
നിഗ്നലുകള്‍ കടക്കാന്‍ നടത്തുന്ന മത്സരഓട്ടമാണ് മറ്റൊന്ന്.സ്‌കൂള്‍ കുട്ടികളുടെ വാഹനം പോലും വകവെയ്ക്കാതെയാണ് ഇവര്‍ കുത്തികയറ്റി മുന്നിലെത്തുന്നത്. മറ്റ് വാഹനങ്ങളുമായി ഉരസിയാലോ ബസിന് കേടുപാടുപറ്റിയാലോ ഇവര്‍ക്കൊന്നുമില്ല.എങ്ങനെയെങ്കിലും സിഗ്നല്‍ കടക്കണം. അതുകൊണ്ടുതന്നെ വനിതകള്‍ ഒടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവര്‍ക്കായി വഴിമാറികൊടുക്കുകയാണ് പതിവ്.'ഇടിവണ്ടി'എന്ന ഓമനപ്പേരും ഇതിനോടകം സ്വകാര്യബസുകള്‍ക്ക് വീണുകഴിഞ്ഞു.പാലാരിവട്ടം മുതല്‍ വൈറ്റില വരെ എന്‍.എച്ചിലൂടെ ഓടുന്ന ബസുകളില്‍ ജീവന്‍പണയം വെച്ചാണ് പലപ്പോഴും യാത്ര.
ചീറിപ്പായുന്ന ബസുകള്‍ പലപ്പോഴും നിത്യകാഴ്ചയാണ്. സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസുകളാകട്ടെ യാത്രക്കാരനെ ഇറക്കിയിട്ടല്ല പോകുന്നത് മറിച്ച് തള്ളിയിട്ടിട്ടാണ് പോകുന്നതെന്നാണ് ഈ റൂട്ടില്‍ യാത്രചെയ്യുന്നവരുടെ പരാതി. തൊട്ടുപിന്നാലെ വരുന്ന ബസുകള്‍ മുന്നില്‍ കയറാതിരിക്കാനാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതത്രെ.
ഏതെങ്കിലും ബസുകള്‍ മുന്നില്‍കയറിയാലാകട്ടെ പിന്നെ ഇരുബസുകളിലേയും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തമ്മില്‍ വഴക്കിന്റെ പൊടിപൂരമാണ്.അസഭ്യവാക്കുകള്‍ കേള്‍ക്കാന്‍ കഴിയാതെ യാത്രക്കാര്‍ ചെവിപൊത്തുകയാണ് പതിവ്.കഴിഞ്ഞ മാസം തേവരയില്‍ പത്ത് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.
തേവരഫെറിയില്‍ നിന്നും വന്ന ബസും ഫെറിയിലേക്ക് പോകുകയായിരുന്ന ബസും തമ്മില്‍ മത്സരഓട്ടത്തിന്റെ കണക്കുതീര്‍ത്ത് തെറി അഭിഷേകം നടത്തിയതായിരുന്നു കാരണം.സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഒക്കെ സമീപത്തുകൂടിപോലും ബസുകള്‍ നിയമം തെറ്റിക്കുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തോന്നുന്നതുപോലെ പോകും എന്ന നിലപാടാണ് പല ഡ്രൈവര്‍മാരും സ്വീകരിക്കുന്നത്.
മേനകവഴി വരുന്ന പല ബസുകളും കെപിസിസി ജംഗ്ഷന്‍കടന്ന് ഇയ്യാട്ടില്‍ ജംഗ്ഷനിലൂടെ വൈറ്റിലയ്ക്ക് പോകുമ്പോള്‍ ട്രാഫിക് പോസ്റ്റ് ചുറ്റി പോകണമെന്നിരിക്കെ നിയമം ലംഘിച്ച് വലത് വശത്തുകൂടി കടന്നുപോകുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്. നിയമപ്രകാരം എതിര്‍ ദിശയില്‍ നിന്ന് വരുന്ന പല വാഹനങ്ങളും തലനാരിഴയ്ക്കാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപെടുന്നത്.ആഴ്ചയില്‍ ആറ് ദിവസവും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യബസുകള്‍ക്ക് ഞായറാഴ്ച ആലസ്യദിനം എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഞായറാഴ്ചയില്‍ ബസില്‍ കയറിയാല്‍ നിശ്ചിതസ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ എടുക്കും.അവധി ദിനത്തില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സ്റ്റോപ്പുകളില്‍ യാത്രക്കാരെ കാത്തുകിടന്ന് പഴയ 'പല്ലക്ക്' സ്റ്റൈലിലാണ് യാത്ര.പ്രവര്‍ത്തി ദിനങ്ങളില്‍ മരണപ്പാച്ചില്‍ അവധിദിനത്തിലാകട്ടെ യാത്ര മന്ദം മന്ദവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."