എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
ചെങ്ങന്നൂര്‍: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസില്‍ ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.
സി.പി.എം ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ജയിംസ് ശാമുവേലിനെ ആക്രമിച്ച കേസിലാണ് ശിക്ഷ. എ.ബി.വി.പി പ്രവര്‍ത്തകരായ സജിത്ത് (29), അഖിലേഷ് (31), പ്രമോദ് (37), നിധീഷ് (27), സുനില്‍ (25), രാജേഷ്(27) എന്നിവരെയാണ് ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി പി.പി പൂജ തടവും പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി സജിത്തിന് മൂന്ന് വര്‍ഷവും ബാക്കിയുള്ളവര്‍ക്ക് ആറ് മാസവും വീതമാണ് ശിക്ഷ. പ്രതികളെല്ലാം തന്നെ കോടതിയില്‍ ഹാജരയിരുന്നുവെങ്കിലും ശിക്ഷ മൂന്ന് വര്‍ഷം അധികരിക്കാത്തതിനാല് ജാമ്യം ലഭിച്ചു. 2010 ല്‍ ചെങ്ങന്നൂര്‍ ഐ.ടി.ഐ കാമ്പസിലുള്ളില്വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കമ്പി വടികൊണ്ടുള്ള ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ ജയിംസ് ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും പിന്നീട് മുളക്കുഴയിലെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."