ജില്ലയെ ഒഴിവാക്കിയതിനു പിന്നില്‍ അവഗണന മാത്രമെന്നു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: ജില്ലയോടു കേന്ദ്ര കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും നിര്‍ദ്ദിഷ്ട അതിവേഗറെയില്‍പ്പാതയില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും മുസ്‌ലിം യൂത്ത് ലീഗ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. ഉപ്പളയിലും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മേല്‍പറമ്പിലും കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തും തൃക്കരിപ്പൂര്‍ ടൗണിലുമാണ് സംഗമങ്ങള്‍ സംഘടിപ്പിച്ചത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന പ്രതിഷേധ സംഗമവും സായാഹ്ന ധര്‍ണയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അതിവേഗ റെയില്‍പ്പാതയുടെ സാധ്യതാപഠനത്തില്‍ നിന്നു ജില്ലയെ ഒഴിവാക്കിയത് ലാഭ നഷ്ടത്തിന്റെ പേരിലല്ലെന്നും ജില്ലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് അധ്യക്ഷനായി. സെക്രട്ടറി എ.എ ജലീല്‍, ഇ. അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍ പട്‌ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നടന്ന ധര്‍ണ മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഹഖീം മീനാപ്പീസ് അധ്യക്ഷനായി. മുത്തലിബ് കൂളിയങ്കാല്‍,സംശുദ്ധീന്‍ കൊളവയല്‍,ഹാരിസ് ബാവനഗര്‍,ബദറുദ്ധീന്‍ വാടകരമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്തു നടന്ന സായാഹ്ന ധര്‍ണ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.വി റിയാസ് അധ്യക്ഷനായി. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ ബാവ, അഡ്വ. എം.ടി.പി കരീം, പി.വി മുഹമ്മദ് അസ്‌ലം, ടി.എസ് നജീബ്, നിഷാം പട്ടേല്‍, പി.സി ഇസ്മഈല്‍ പ്രസംഗിച്ചു. എം.സി ശിഹാബ് സ്വാഗതവും കുഞ്ഞബ്ദുല്ല ബീരിച്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."