കുടകില്‍ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരിസംഘം
സിദ്ധാപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കെണിയിലാക്കാന്‍ കുടകിലും ലഹരി സംഘങ്ങളുടെ വിളയാട്ടം. മേഖലയില്‍ ഹൈസ്‌കൂള്‍തലം തൊട്ടുള്ള വിദ്യാര്‍ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതായാണ് പൊലിസ് റിപ്പോര്‍ട്ട്.
കഞ്ചാവ് ഉള്‍പ്പെടെ പലതരത്തിലുള്ള ലഹരി പദാര്‍ഥങ്ങള്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളില്‍ എത്തിച്ചുകൊടുക്കുന്ന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായാണു സംശയിക്കപ്പെടുന്നത്.
ജില്ലയിലെ പലപ്രദേശങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്. പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും കറങ്ങി ലഹരിയും നുണഞ്ഞു നടക്കുന്നവരും കുറവല്ല. വീരാജ്‌പേട്ടയ്ക്കടുത്ത് നാപോക്ക് ഭാഗങ്ങളില്‍ ദിവസേന കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി പ്രദേശവാസികള്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സൂക്ഷ്മ നിരീക്ഷണം നടത്തുവാനും കുറ്റവാളികളെ കണ്ടെത്തുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പൊറുതിമുട്ടിയ ജനം പൊലിസിനോട് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ നിയന്ത്രണമില്ലാതെ പായുന്ന യുവാക്കളാണ് എറെ ഭയാശങ്കയുണ്ടാക്കുന്നത്. ഇതില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവരാണ്. വിരാജ്‌പേട്ട, മടിക്കേരി, സിദ്ധാപുരം, കുശാല്‍നഗര്‍ ഭാഗങ്ങളിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണു പരാതി.
പലപ്പോഴും നിയമം കടലാസില്‍ ഒതുങ്ങുന്നതാണു മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നത്. കഴിഞ്ഞദിവസം മടിക്കേരികില്‍ മാരകമായ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പൊലിസ് പിടികൂടിയിരുന്നു.
ഇവരെ വൈദ്യപരിശോധന നടത്തിയതിനുശേഷം തുടര്‍നടപടി സ്വീകരിച്ചുവരികയാണ്. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു പുതുതായി ചുമതലയേറ്റ പൊലിസ് ഇന്‍സ്‌പെക്ടര്‍ അനൂപ് മാത്തപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."