മന്നത്തെ സുകുമാരന്‍ നായരെ പോലെ അളക്കരുത്: ടി. പദ്മനാഭന്‍
കണ്ണൂര്‍: മന്നത്തു പദമ്‌നാഭനെ സുകുമാരന്‍ നായരുടെ അളവുകോലുകൊണ്ട് അളക്കരുതെന്നു എഴുത്തുകാരന്‍ ടി. പദ്മനാഭന്‍. മറ്റുള്ളവര്‍ക്കു മുന്നില്‍ ജാതിമത പരിഗണനകളില്ലാതെ ജീവിച്ചയാളാണു മന്നത്തു പദ്മനാഭന്‍.
ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചോരപ്പുഴ ഒഴുക്കുന്നതാണോ ശരിയെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പദ്മനാഭന്‍. കേരളം നട്ടഭ്രാന്തിന്റെ നടുവിലാണ്. സര്‍വമത സാഹോദര്യത്തിന്റെ സ്ഥലമാണു ശബരിമല. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ മുതിര്‍ന്ന മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പറയാത്ത അസഭ്യമില്ല. പോടാ സുപ്രിംകോടതി എന്ന് അവര്‍ക്കു പറയാന്‍ കഴിയുമോ. അക്രമം അഴിച്ചുവിടുന്നവര്‍ ശബരിമലയോട് ഇങ്ങനെ ചെയ്യരുത്. ഇതിനെ നേരിടാനുള്ള ശക്തി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും പദ്മനാഭന്‍ വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി. എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, കരിവെള്ളൂര്‍ മുരളി, കെ.എം രാഘവന്‍ നമ്പ്യാര്‍, പ്രൊഫ. ബി. മുഹമ്മദ് അഹ് മദ്, എന്‍. പ്രഭാകരന്‍, എന്‍. ശശിധരന്‍, വി.എസ് അനില്‍കുമാര്‍, എരഞ്ഞോളി മൂസ, ഇബ്രാഹിം വെങ്ങര, സന്തോഷ് കീഴാറ്റൂര്‍, രജിത മധു, ഡോ. ലിസി മാത്യു, ഷെറി, മണികണ്ഠന്‍ നായര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."