ഇസ്‌കോണ്‍ പദയാത്ര ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭഗവദ്ഗീത, ഭാഗവത പ്രചാരണാര്‍ഥം സംഘടിപ്പിച്ചിരിക്കുന്ന ഇസ്‌കോണ്‍ പദയാത്ര ഇരിങ്ങാലക്കുടയിലെത്തി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍നിന്നും കൊണ്ടുവന്ന ദ്വാപരയുഗത്തിലെ കൃഷ്ണന്റെ കാളകളായ കാങ്കറേജ് ഇനത്തില്‍പെട്ട ഈ അഞ്ചു കൂറ്റന്‍ കാളകളാണു പദയാത്രയിലെ പ്രധാന രഥം വലിക്കുന്നത്. രണ്ടു കാളകള്‍ രഥം വലിക്കുമ്പോള്‍ മറ്റു മൂന്നെണ്ണം വിശ്രമിച്ചു കൂടെ നടക്കും. എല്ലാ ദിവസവും രഥം തങ്ങുന്ന സ്ഥലത്തു വൈകുന്നേരം നഗരസങ്കീര്‍ത്തനത്തോടു കൂടിയ രഥ ഘോഷയാത്ര നടക്കും. പദയാത്ര ചൊവാഴ്ച പുലര്‍ച്ചെ 4 മണിക്ക് ഇവിടെനിന്നും അടുത്ത സ്ഥലത്തേക്ക് പുറപ്പെടും. റഷ്യ, അമേരിക്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സന്യാസിമാരും ബ്രഹ്മചാരികളും അടക്കം 25 പേര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിനുശേഷം പദയാത്ര ദ്വാരകയില്‍ എത്തും. ആറാം തവണയാണു പദയാത്ര കേരളത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."