അന്നമനടയിലും അഷ്ടമിച്ചിറയിലും; മാലിന്യം കുന്നുകൂടുന്നു
മാള: അന്നനമനടയിലും അഷ്ടമിച്ചിറയിലും മാലിന്യം കുന്നുകൂടുന്നു.
അഷ്ടമിച്ചിറ ജങ്ഷനില്‍ ബസ് സ്റ്റോപിനു എതിര്‍ വശത്തായി വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ചാണു മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് രാവിലെ തന്നെ വാഹനങ്ങളില്‍ ശേഖരിച്ച് നീക്കുകയാണ് ചെയ്തിരുന്നത്.
ഏതാനും ദിവസങ്ങളായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാലിന്യ നീക്കം നടക്കാത്തതിനാലാണ് അഷ്ടമിച്ചിറ ജങ്ഷനില്‍ മാലിന്യം കുന്നുകൂടാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. മാലിന്യം കുന്നുകൂടുന്നത് കൊതുക് ഈച്ച മുതലായവ വര്‍ധിക്കാന്‍ കാരണമാകുമെന്നു കച്ചവടകാര്‍ പറയുന്നു. കൂടാതെ മാലിന്യം കുന്നുകൂടുന്നത് തെരുവു നായ്ക്കളുടെ ശല്യം വര്‍ധിക്കാനും കാരണമാകുന്നുണ്ട്. അന്നമനട പൊതുമരാമത്ത് റോഡ് അരികിലും മാലിന്യം പ്രദേശവാസികള്‍ക്കു ദുരിതമാകുകയാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെയും തള്ളുന്നത്. ഇവിടെ മാലിന്യം ജീര്‍ണിച്ചു ദുര്‍ഗന്ധം പരക്കുന്നതായി പരാതിയുണ്ട്. ഇവിടെ മാലിന്യം തള്ളുന്നത് തടയാനും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."