മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി; 10 വീടുകളും ഡിജിറ്റല്‍ ലൈബ്രറിയുമായി ജിദ്ദ കെ.എം.സി സി
ജിദ്ദ: മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ സാമൂഹ്യജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജിദ്ദമലപ്പുറം ജില്ലാ കെ.എം.സി.സി. ഇതോടൊപ്പം തന്നെ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി രജത ജൂബിലിയും എത്തിയതോടെ ജിദ്ദയിലും നാട്ടിലും വ്യത്യസ്ഥങ്ങളായ വിവിധ ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ജിദ്ദമലപ്പുറം ജില്ലാ കെ.എം.സി.സി. ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 10 വീടുകളും ഡിജിറ്റല്‍ ലൈബ്രറിയും നിര്‍മ്മിക്കുമെന്ന് മലപ്പുറം ജില്ലാ ജിദ്ദ കെ എം സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂര്‍ കവളപ്പാറ മേഖലയില്‍പ്രളയത്തില്‍ ഭവന രഹിതരായ പുനരധിവാസത്തിന് സര്‍ക്കാര്‍ മാനദണ്ഡം പാലിക്കപ്പെടാന്‍ കഴിയാത്ത അര്‍ഹരായവരെ സഹായിക്കുന്നതിന് ജില്ലാ മുസ്ലിം ലീഗ് പ്രഖ്യാപിച്ച 10 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന 'ഹരിത ഭവനം' പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ മേഖലയിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ഇതോടൊപ്പം മലപ്പുറം നഗരത്തില്‍ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആസ്ഥാനമായ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക സൗധത്തില്‍ 1400 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പൈതൃക പഠിതാക്കള്‍ക്കും അധിക പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും സ്ഥാപിക്കും.
പ്രവാസ ലോകത്തെ മദ്‌റസാ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകളും ഇസ്ലാമിക് കലകളും പ്രോത്സാഹിപ്പിക്കുന്നതിനായി ജിദ്ദയിലെ വിവിധ മലയാളി മത സംഘടനകളുടെ കീഴിലുള്ള വിദ്യാര്‍ത്ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി 'മദ്‌റസാ ഫെസ്റ്റ്' ഒക്ടോബര്‍ ആദ്യ വാരത്തില്‍ നടത്തും. വിവിധ ഇനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍തഥികള്‍ക്ക് വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പിനോടൊപ്പം മദ്‌റസകള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് എന്ന രീതിയിലാണ് മത്സരങ്ങള്‍ സംഘടിക്കപ്പെട്ടിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി തല മലയാളി വിദ്യാത്ഥികള്‍ക്കായി, കേരളത്തിലേയും വിവിധ വിദേശ രാജ്യങ്ങളിലേയും പ്രമുഖ പ്രൊഫഷണല്‍ കോളേജുകളെ പരിചയപ്പെടുത്തുന്നതുള്‍പ്പെടെ പ്രഗല്‍ഭരായ വിദ്യാഭ്യാസ ട്രൈനര്‍മാര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് മീറ്റ് നവംബര്‍ മാസത്തില്‍ നടക്കും.
ജില്ലയുടെ സാംസ്‌കാരിക-പൗരാണിക പൈതൃകം വ്യക്തമാക്കുന്ന ഫോട്ടോ, കലാവസ്തു പ്രദര്‍ശനം, ജില്ലാ രൂപീകരണ വികസന കാര്യങ്ങളില്‍ മുസ്ലിം ലീഗിന്റെ പങ്ക് വ്യക്തമാക്കുന്ന വിവിധ ഡോക്യുമെന്ററികള്‍, ജില്ലയുടെ രുചി ഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി 'മലപ്പുറം ഫെസ്റ്റ്' എന്ന പേരില്‍ ജിദ്ദയില്‍ എക്‌സിബിഷന്‍ നടത്തും.
മലപ്പുറം ജില്ലാ കെ.എം.സി.സി രൂപീകരണം തൊട്ട് ഇന്ന് വരെ കെ.എം.സി.സി പ്രവര്‍ത്തനങ്ങളില്‍ സജീവമായവരേയും പ്രവാസി കുടുംബ സുരക്ഷക്ക് ദിശാബോധം നല്‍കിയ 'ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയില്‍' തുടര്‍ച്ചയായ 19 വര്‍ഷം അംഗങ്ങളായവരേയും ആദരിക്കുന്ന 'തലമുറ സ്‌നേഹ സംഗമം' ജിദ്ദയില്‍ നടക്കും.
ഫുട്ബാള്‍-ഷട്ടില്‍ ടൂര്‍ണമെന്റ്, പരിസ്ഥിതി ആരോഗ്യ സാംസ്‌കാരിക സെമിനാറുകള്‍, വിവിധ വിഷയങ്ങളില്‍ ശില്‍പശാലകള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങല്‍, ഹബീബ് കല്ലന്‍, മജീദ് അരിമ്പ്ര, ജുനെസ് കെ.ടി, ഉനൈസ് വി.പി, അബ്ബാസ് വേങ്ങൂര്‍, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, സുല്‍ഫിക്കര്‍ ഒതായി, അഷ്‌റഫ് വി.വി. എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."