HOME
DETAILS

രണ്ടാംവിളക്കായി ഡാമുകള്‍ നവംബര്‍ ആദ്യവാരം തുറക്കും

  
backup
October 30 2018 | 08:10 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

പാലക്കാട്: നെല്‍കൃഷി രണ്ടാംവിള ജലസേചനത്തിന് മംഗലം, പോത്തുണ്ടി ഡാമുകള്‍ നവംബര്‍ ഒന്നിനും മലമ്പുഴ ഡാം നവംബര്‍ അഞ്ചിനും തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജലസേചന പദ്ധതി ഉപദേശക കമ്മിറ്റി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. മംഗലം ഡാമിന്റെ ഇടത്, വലത്കര കനാലുകള്‍ നവംബര്‍ ഒന്നു മുതല്‍ ഇടവേളകളില്ലാതെ 66 ദിവസത്തേക്കും ഇടവേളയോടെ 80 ദിവസത്തോളവും തുറക്കും. പോത്തുണ്ടി ഡാമിന്റെ വലത്കര കനാല്‍ നവംബര്‍ ഒന്ന് മുതല്‍ 71 ദിവസത്തേക്കും ഇടത്കര കനാല്‍ നവംബര്‍ അഞ്ചിന് തുറന്ന് 70 ദിവസം ഇടവേളയില്ലാതെ വെള്ളം നല്‍കും. ഇടവേളയോടുകൂടി 80 ദിവസത്തോളമാണ് വെള്ളം നല്‍കുക.
മലമ്പുഴ ഇടത്കര കനാല്‍ നവംബര്‍ അഞ്ച് മുതല്‍ 69 ദിവസം തുടര്‍ച്ചയായി വെള്ളം നല്‍കും. വലത്കര കനാല്‍ നവംബര്‍ 15ന് തുറന്ന് തുടര്‍ച്ചയായി 75 ദിവസവും ഇടവേളയോടുകൂടി 81 ദിവസവും വെള്ളം നല്‍കും. മഴയുടെ ലഭ്യതയ്ക്കനുസരിച്ച് ജലവിതരണത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് ജലസേചനവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.പത്മകുമാര്‍ അറിയിച്ചു.
പ്രളയം മൂലം ഡാമുകളില്‍ വലിയ തോതില്‍ മണ്ണടിഞ്ഞു കിടക്കുന്നതിനാല്‍ വെള്ളത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകുമെന്നും അതിനാല്‍ ലഭ്യമായ ജലം കൃഷിക്ക് പരമാവധി ഉപയോഗപ്പെടുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത കെ.ബാബു എം.എല്‍.എ പറഞ്ഞു.
നമലമ്പുഴ കനാലിന്റെ പരിധിയില്‍ 22700 ഹെക്ടര്‍ കൃഷിയാണ് നിലവിലുള്ളത്. മംഗലം ഡാമിന്റെ പരിധിയില്‍ 3340 ഹെക്ടറും പോത്തുണ്ടി ഡാമിന്റെ പരിധിയില്‍ 4711 ഹെക്ടറും കൃഷിയുണ്ട്. മലമ്പുഴ വലത്കര കനാലിന്റെ ഭാഗമായ പുതുപ്പരിയാരം കനാല്‍ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ അറ്റകുറ്റപണികള്‍ക്കെടുക്കുന്ന കാലതാമസം മൂലമാണ് വലത്കര കനാല്‍ തുറക്കുന്നത് 15 ലേക്ക് നീട്ടിയത്.
വാലറ്റപ്രദേശങ്ങളില്‍ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൃഷി ആരംഭിക്കുന്ന സമയത്ത് കൂടുതല്‍ വെള്ളം വേണമെന്നും കനാലുകളിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജലസേചന ഉപദേശക കമ്മിറ്റി അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍, ജലസേചന, കൃഷി വകുപ്പ് വകുപ്പുദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  23 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago