അണ്ടര്‍-17 വനിതാ ലോകകപ്പ് അടുത്ത നവംബറില്‍
സൂറിച്ച്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പ് 2020 നവംബറില്‍ നടക്കുമെന്ന് ഫിഫ അറിയിച്ചു. നവംബര്‍ രണ്ടു മുതല്‍ 21 വരെയാകും ലോകകപ്പ്. വിവിധ ടൂര്‍ണമെന്റുകള്‍ക്കായുള്ള ഫിഫയുടെ സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.
എന്നാല്‍, മത്സരം നടക്കുന്ന സ്റ്റേഡിയങ്ങള്‍ സംബന്ധിച്ച് തീരുമാനമായില്ല. ഇന്ത്യ നല്കിയ പട്ടികയിലുള്ള സ്റ്റേഡിയങ്ങളുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണം. കൊല്‍ക്കത്ത, ഭുവനേശ്വര്‍, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവയാണ് ഇന്ത്യ നല്‍കിയിരിക്കുന്ന സ്റ്റേഡിയങ്ങള്‍. ഇതു കൂടാതെ മറ്റു ചില സ്റ്റേഡിയങ്ങളും ഫിഫ പരിശോധിച്ചേക്കും അതിനു ശേഷമാവും തീരുമാനമുണ്ടാവുക. 2017ലെ പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയിലാണ് അരങ്ങേറിയത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. സ്പെയിന് ആണ് നിലവിലെ ചാംപ്യന്‍. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും കളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."