HOME
DETAILS
MAL
മൊസൂളിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യ വിഷബാധ; ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്
backup
June 13 2017 | 08:06 AM
ബാഗ്ദാദ്: ഇറാഖില്‍ കിഴക്കന്‍ മൊസൂളിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യ വിഷബാധ. തിങ്കളാഴ്ച നോമ്പുതുറക്കാനായി വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എണ്ണൂറോളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചയുടനെ ഛര്‍ദ്ദിക്കുകയും ചിലര്‍ ബോധരഹിതരാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ സമീപത്തെ മൂന്നു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
750പേര്‍ക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചെന്നും ഒരു കുട്ടി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള സന്നദ്ധ സംഘം സമീപത്തെ റസ്റ്ററന്റില്‍ പാകം ചെയ്തതായിരുന്നു ഭക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."