കെ. സുരേന്ദ്രന്റെ കള്ളവോട്ട് പട്ടികയിലെ പരേതന്‍ ജീവനോടെ; സമന്‍സ് കൈപ്പറ്റി
കാസര്‍കോട്:മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരേതരുടെ പട്ടികയിലുള്ള വോട്ടര്‍, സമന്‍സ് കൈയ്യോടെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്.
കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുമുള്ള സമന്‍സ് നേരിട്ട് കൈപറ്റിയത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്.
ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് വോട്ട് ചെയ്യുമെന്നും അഹ്മദ് കുഞ്ഞി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നുവെന്നും എന്നാല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറയുന്ന അനസ് പക്ഷേ ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. അനസും സമന്‍സ് കൈപ്പറ്റിയിട്ടുണ്ട്.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടേയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്.
291 പേര്‍ കള്ളവോട്ട് നടത്തിയെന്നാണ് കെ സുരേന്ദ്രന്‍ ആദ്യം കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലിസ്റ്റില്‍ 30 പേര്‍ വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ബാക്കിയുള്ളവരില്‍ 88 പേര്‍ ഡബിള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.
197 പേരാണ് ഗള്‍ഫിലുള്ള വോട്ടര്‍മാരെന്ന് പറയുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അരിച്ചുപെറുക്കിയതില്‍ 20 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് വ്യക്തമായത്.മരിച്ച ആറുപേര്‍ വോട്ട് ചെയ്തതായും സുരേന്ദ്രന്റെ പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."