യുദ്ധ ദുരിതത്തിനൊപ്പം കോളറയും; യമനികളുടെ സ്ഥിതി അതിഭീകരം
റിയാദ്: യുദ്ധക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്ന യമനിലെ ജനവിഭാഗത്തിന് മരണ ദൂതുമായി കോളറയും ഭീതി പരത്തി വ്യാപിക്കുന്നു. അതി ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ ഇവിടെ. അനിയന്ത്രിതമായി കോളറയെന്ന മഹാമാരി പടര്‍ന്നു പിടിക്കുന്നതായാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കുന്നു.
ഇതിനകം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 923 പേരാണ് കോളറ മൂലം മരണത്തിന് കീഴടങ്ങിയത്. 124,000 ആളുകള്‍ ഇതിന്റെ വൈറസ് ബാധയിലുമാണെന്നാണ് പ്രാദേശിക സംഘടനകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍.
ലോകാരോഗ്യ സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുന്‍ കാല കണക്കുകളെ അപ്രസക്തമാകുന്നതാണ് പുതിയ കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 800 ആളുകള്‍ മരിക്കുകയും ഒരു ലക്ഷം ആളുകള്‍ക്ക് ഇതിന്റെ വൈറസ് ബാധയേറ്റ് ഭവിഷ്യത്ത് അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
മരിച്ചവരില്‍ 46 ശതമാനം 15 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് യൂണിസെഫുമായുള്ള സംയുക്ത പ്രസ്താവനയില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."