HOME
DETAILS
MAL
യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി
backup
October 30 2018 | 21:10 PM
ദുബായ്: യു.എ.ഇയിലെ പൊതുമാപ്പിന്റെ കാലാവധി നീട്ടി. ഡിസംബര്‍ ഒന്ന് വരെ കാലാവധി നീട്ടിക്കൊണ്ട് ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് ആണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
അനധികൃതമായി രാജ്യത്തില്‍ കഴിയുന്നവര്‍ക്ക് നിയമപരമായ രേഖകള്‍ നേടാനുള്ള അധിക സമയമാണ് ഇതിലൂടെ ലഭിക്കുന്നത്. നിയമ ലംഘനം നടത്തി രാജ്യത്ത് തുടരുന്നവര്‍ക്ക് എന്‍ട്രി ബാന്‍, പിഴ എന്നിവയില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരവുമാണിത്.
നീട്ടിയ കാലയളവില്‍ ആറു മാസത്തെ കാലാവധിയുള്ള സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസരവും ലഭിക്കും.
യു.എ.ഇ വിദേശ മന്ത്രാലയ ആക്ടിങ് ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദിയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള തീരുമാനം കൂടുതല്‍ പേര്‍ക്ക് ഉപായോഗപ്പെടുത്താന് കഴിയുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."