കൊട്ടാരക്കരയുടെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി റമദനിലെ നോമ്പ് കഞ്ഞി
കൊട്ടാരക്കര: റമദാന്‍ മാസം ആരംഭിച്ചതോടെ കൊട്ടാരക്കര ജുമാ മസ്ജിദിലെ നോമ്പ് കഞ്ഞി മത സൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാവുകയാണ് മതമൈത്രി നിഴലിക്കുന്ന ഇടം.
പരിശുദ്ധ റമദാന്‍ മാസത്തില്‍ കൊട്ടാരക്കര ജുമാമസ്ജിദിലുണ്ടാക്കുന്ന നോമ്പ് കഞ്ഞിയുടെ രുചി നുകരുവാനായി നാന ജാതി മതസ്ഥരില്‍ പെട്ടവരാണ് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകിട്ട് 4 മണി മുതല്‍ കഞ്ഞി വാങ്ങാന്‍ സമീപദേശങ്ങളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളും പള്ളിയിലെത്തും.
ഏകദേശം 800 ഓളം പേര്‍ ദിനംപ്രതി കൊട്ടാരക്കര ജുമാമസ്ജിദിലെ നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു .ചുക്ക്, കുരുമുളക്, വെളുത്തുള്ളി,ഏലക്കാ,ഗ്രാമ്പ്, കറുക പെട്ട,നെയ്യ്, ജീരകം തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചേരുവകകള്‍ ചേര്‍ന്ന കഞ്ഞി കുടിക്കുമ്പോള്‍ തന്നെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന തൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നോമ്പ് തുറക്ക് ശേഷം വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് പള്ളിമുറ്റത്തിരുന്നുള്ള കഞ്ഞികുടിയും പരസ്പരം സ്‌നേഹം പങ്കിട്ടുള്ള മടക്കയാത്രയും കാഴ്ചയില്‍ പ്രത്യേക അനുഭൂതിയാണുളവാക്കുന്നത്. കൊട്ടാരക്കര ജമാഅത്തിന്റെ കീഴിലുള്ള ഒമ്പതോളം ചെറിയ പള്ളികളിലും ഇത്തരത്തില്‍ നോമ്പ് കഞ്ഞി വിശ്വാസികള്‍ക്കായി തയ്യാറായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."