സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; പൊറുതിമുട്ടി കുടുംബം
അമ്പലവയല്‍: 12 കോടിയുടെ സമ്മാനം ലഭിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണത്തില്‍ പൊറുതി മുട്ടി കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ 12 കോടി രൂപ ലഭിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണമാണ് അമ്പലവയല്‍ കൊളഗപ്പാറ സ്വദേശി റഫീഖിന്റെ കുടുംബത്തിന് ദുരിതമായിരിക്കുന്നത്. വന്‍തുക ലഭിച്ചെന്ന വാര്‍ത്ത പരന്നതോടെ സഹായത്തിനും വായ്പക്കും മറ്റുമായി ഇവരുടെ വീട്ടില്‍ സന്ദര്‍ശകര്‍ നിറയുകയാണ്.
ഒന്നര വയസുള്ള മകളും ഭാര്യയും പ്രായമായ ഉമ്മയും മാത്രമുള്ള കുടുംബം ഇതോടെ വിഷമത്തിലായി. വ്യാജവാര്‍ത്തക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ ഭാര്യ അമ്പലവയല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡെയ്‌ലി ഹണ്ട് എന്ന ന്യൂസ് പോര്‍ട്ടലിന്റെ വ്യാജലിങ്കോട് കൂടിയാണ് വാര്‍ത്ത പ്രചരിപ്പിച്ചിട്ടുള്ളത്.
വെറും തമാശക്ക് സുഹൃത്ത് ഒപ്പിച്ച കുസൃതിയാണെങ്കിലും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് കുടുംബമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇങ്ങനെ ''ദുബൈയ്: ജൂണ്‍ മാസത്തെ ദുബൈ ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ ഭാഗ്യം തേടിയെത്തിയത് വയനാട് കൊളഗപ്പാറ(കവല) സ്വദേശി റഫീക്കിനെയാണ്. 12 കോടിയിലേറെ രൂപയാണ് നറുക്കെടുപ്പില്‍ ഈ 31കാരന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സ്വപ്നസമ്മാനമായ ഈ നേട്ടം തുടക്കത്തില്‍ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന് പണത്തില്‍ ഒരു ഭാഗം അതിനായി മാറ്റിവയ്ക്കണം എന്നാണാഗ്രഹം. ഏതായാലും തനിക്ക് ഭാഗ്യം തന്ന ഈ ഗള്‍ഫ് രാജ്യത്തെ പെട്ടെന്ന് ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് റഫീഖിന്. അബുദാബി അഡ്‌നോക് പെട്രോള്‍ പമ്പില്‍ ജോലി ചെയുന്ന ഇദ്ദേഹം കൊളഗപ്പാറയില്‍ ഉള്ള റസാഖിന്റെ അനുജന്‍ ആണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവമില്ലെന്നാണ് കുടുംബം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."