HOME
DETAILS

വെറുതെയല്ല, വിദ്യാര്‍ഥികള്‍ താരങ്ങളാകാത്തത് !

  
backup
September 15 2019 | 20:09 PM

students5567454545641

#ഷഫീഖ് മുണ്ടക്കൈ


കല്‍പ്പറ്റ: ഓണാവധി കഴിഞ്ഞ് ഇന്ന് തുറക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നും നാളെയും കായികമേള നടത്തണം. സംസ്ഥാന വിദ്യാഭ്യാസ വുകുപ്പിന്റെ തലതിരിഞ്ഞ ഉത്തരവാണ് കായികമേള പ്രഹസനം മാത്രമാകാന്‍ ഇടയാക്കുന്നത്. ഈ മാസം 18ന് മുന്‍പ് സ്‌കൂള്‍തല കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 18ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിജയികളായ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് നാലിന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.


ഓണാവധിക്ക് മുന്‍പ് പരീക്ഷ സമയത്ത് സെപ്റ്റംബര്‍ അഞ്ചിനാണ് സ്‌കൂളുകളില്‍ ഉത്തരവിന്റെ കോപ്പി ലഭിച്ചത്. ആറിന് ഓണാവധിയും ആരംഭിച്ചു. ഇനി ഇന്നും നാളെയും കായികമേള നടത്തിയാല്‍ മാത്രമേ, 18ന് വൈകിട്ട് വിജയികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുകയുള്ളു. ഇതോടെ ഇത്തവണത്തെ സ്‌കൂള്‍തല കായികമേള 'കാട്ടിക്കൂട്ടലുകള്‍' മാത്രമാകാന്‍ സാധ്യത ഏറെയാണ്. മേളക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനോ, കായിക താരങ്ങള്‍ക്ക് അവസനാവട്ട പരിശീലനം നല്‍കാനോ അധ്യാപകര്‍ക്ക് സമയവും ലഭിച്ചിട്ടില്ല. ഓണ്‍ലൈന്‍ എന്‍ട്രി നടത്താത്ത വിദ്യാര്‍ഥികളെ സബ്ജില്ലാ, ജില്ലാ കായിക മേളകളില്‍ പങ്കെടുപ്പിക്കില്ലെന്നും ഉത്തരവിലുണ്ട്.
ഓണ്‍ലൈനില്‍ കുട്ടികളുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് വഴി സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തുന്നതിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകരില്‍നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ പല സ്‌കൂളുകളിലെയും മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ക്ക് നാശം നേരിട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് കായികമേള 18ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago