പഴയകെട്ടിടം പൊളിക്കണമെന്ന് നഗരസഭ കൗണ്‍സില്‍
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ പഴയകെട്ടിടം പൊളിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യമാണ് ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. കഴിഞ്ഞദിവസം നടന്ന ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സിലെ മുറികളുടെ ലേലനടപടി അംഗീകരിക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് രാഷ്ട്രീയ കക്ഷിഭേദമന്യേ ഈ ആവശ്യമുയര്‍ത്തിയത്.
ഇതോടെ ഇനി നടത്താനിരിക്കുന്ന ലേലങ്ങള്‍ പഴയ കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തതിന് ശേഷം മാത്രമേ നടക്കുകയുള്ളൂ. നിലവില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന കവാടങ്ങളുടെ സ്ഥല സൗകര്യവും, പുതിയ ഷോപ്പിങ് കോംപ്ലക്സി ലേക്കുള്ള സൗകര്യങ്ങളും, വിശാലതയും കണക്കിലെടുത്താണ് ഈ ആവശ്യമുയര്‍ന്നത്. നിലവില്‍ പഴയ കെട്ടിടത്തിലെ വ്യാപാരികള്‍ക്ക് പുതിയ കെട്ടിടത്തില്‍ ലേലത്തില്‍ നഗരസഭ ഇളവു പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."