ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം; ഒ.ഐ.സി അടിയന്തര യോഗം ചേര്‍ന്നു
നിസാര്‍ കലയത്ത്
ജിദ്ദ: ഈ മാസം 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്‌ലാമിക രാഷ്ട്ര കൂട്ടായ്മ അടിയന്തര യോഗം ചേര്‍ന്നു. ജിദ്ദയിലാണ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ചേര്‍ന്നത്. ഇസ്രയേലിനെതിരായ നിലപാട് കര്‍ശനമാക്കാനും ഒന്നിച്ച് പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു,
പലസ്തീനിലെ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തോളം വരുന്ന പ്രദേശമാണ് ജോര്‍ദാന്‍ വാലിയും വടക്കുന്‍ ചാവുകടലോരവും. 65000 പലസ്തീന്‍കാരും 11000 നിയമവിരുദ്ധ കുടിയേറ്റക്കാരായ ജൂതരുമാണ് ഇവിടെ താമസിക്കുന്നത്. ഇസ്രായേല്‍ ഏരിയ സിയില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശം നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
വംശീയ വിദ്വേഷം പടര്‍ത്തി കൂടുതല്‍ വോട്ട് നേടി വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് നെതന്യാഹു പ്രകോപനപരമായ പ്രഖ്യാപനം നടത്തിയത്.
ഇതിനെതിരായാണ് ഇസ്!ലാമിക രാഷ്ട്ര കൂട്ടായ്മയുടെ അടിയന്തര ഉച്ചകോടി സഊദി വിളിച്ചത്. ഇസ്രയേല്‍ അധിനവേശം നടത്താനുള്ള ഇസ്രയേല്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു.
നേരത്തെ ചില രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന ചര്‍ച്ചാ ശ്രമങ്ങള്‍ നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇസ്രയേലിനെതിരായ നിലപാട് യോഗം പുനപരിശോധിച്ചു. വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലെ ധാരണകള്‍ ഭരണ നേതൃങ്ങളിലേക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."