പ്രവാസികള്‍ക്കിടയിലെ പലിശചൂഷണങ്ങള്‍ക്കെതിരെ ബഹ്‌റൈനില്‍ പലിശ വിരുദ്ധ ജനകീയ സമിതി
മനാമ: പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പലിശയിടപാട് ചൂഷണങ്ങള്‍ക്കെതിരെ ബഹ്‌റൈനില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പലിശ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. സാമ്പത്തിക തട്ടിപ്പിലും പലിശയിലും കുടുങ്ങി ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ പ്രവാസി മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ജനകീയപങ്കാളിത്തത്തോടെ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുദ്ദേശിച്ച് പലിശ വിരുദ്ധ ജനകീയ സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു.
നേരത്തെ ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളായി ജമാല്‍ ഇരിങ്ങല്‍ (ചെയര്‍മാന്‍), യോഗാനന്ദ് (ജനറല്‍ കണ്‍വീനര്‍)എന്നിവരെ മുഖ്യ ഭാരവാഹികളായും എം.പി രഘു, സുബൈര്‍ കണ്ണൂര്‍, പ്രിന്‍സ് നടരാജന്‍, എസ്.വി. ജലീല്‍, ബിനു കുന്നന്താനം, സി.കെ.അബ്ദുറഹ്മാന്‍, സഈദ് റമദാന്‍ നദ് വി, സിയാദ് ഏഴംകുളം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ടി.എം. രാജന്‍, ഷിബു പത്തനംതിട്ട (വൈസ് ചെയര്‍മാന്‍), സലാം മമ്പാട്ടുമൂല (കണ്‍വീനര്‍), ഷാജിത്ത് പി.എം (സെക്രട്ടറി) അനില്‍ വൈ, ഇ.എ സലീം, സലാം കേച്ചേരി, പ്രദീപ് വിശ്വകല, അശോകന്‍ നവകേരള, എസ്.വി ബഷീര്‍, പി.വി. സുരേഷ്‌കുമാര്‍, നിസാര്‍ കൊല്ലം, ഇ.പി ഫസല്‍, പങ്കജ് നാഭന്‍, അസൈനാര്‍ കളത്തിങ്കല്‍, സുധി പുത്തന്‍വേലിക്കര, സി.വി നാരായണന്‍, സിബിന്‍ സലീം, ദിജീഷ് കുമാര്‍, അഷ്‌കര്‍ പൂഴിത്തല, നാസര്‍ മഞ്ചേരി, എ.സി.എ. ബക്കര്‍.
പ്രവാസി പലിശക്കെണിയില്‍ അകപ്പെടുകയും അതിലൂടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് അവസാനം ജീവനൊടുക്കേണ്ടിവരുന്ന ഹതഭാഗ്യര്‍ പെരുകിയ സന്ദര്‍ഭത്തിലായിരുന്നു സാമൂഹിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് അതിനെതിരെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. ഈയടുത്ത കാലത്ത് വീണ്ടും ബഹ്‌റൈനില്‍ ആത്മഹത്യ വര്‍ധിച്ചതായും പലിശക്കെണിയാണ് ഇതിലെ മുഖ്യ വില്ലനെന്ന് യോഗം വിലയിരുത്തുകയും ചെയ്തു. വട്ടിപ്പലിശക്കാരുടെ ഇടപെടലില്‍ നിന്നും ഭീഷണികളില്‍ നിന്നും സാധാരണക്കാരെ മോചിപ്പിക്കാനുതകുന്ന കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും പലിശക്കെണിയില്‍ കുടുങ്ങിയവര്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനു വേണ്ടി 00973 33882835, 33748156, 38459422 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."