അരാംകോ ആക്രമണം; സഊദി പെട്രോകെമിക്കൽ മേഖലയെയും ബാധിച്ചു
റിയാദ്: സഊദി അരാംകോ എണ്ണകമ്പനികൾക്കെതിരെ നടന്ന ശക്തമായ ഡ്രോൺ ആക്രമണത്തിന്റെ ഭാഗമായി സഊദി പെട്രോകെമിക്കൽ കമ്പനികൾക്കും വൻ നഷ്ടം. എണ്ണ ശുദ്ധീകരണ ശേഷം ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി വൻകിട കമ്പനികളാണ് സഊദിയിൽ പ്രവർത്തിക്കുന്നത്. ഇത്തരം പെട്രോകെമിക്കൽ കമ്പനികൾ തങ്ങളുടെ ഉത്പാദനം വെട്ടിച്ചുരുക്കിയതായും അത് മൂലം കനത്ത നഷ്ടം നേരിടുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത ഏതാനും ദിവസങ്ങൾ ഉത്പാദനം ഗണ്യമായി കുറയ്ക്കും. അഞ്ചു ദിവസം വരെ ഉത്പാദനത്തിൽ നഷ്ടം നേരിടുമെന്നാണ് കരുതുന്നത്. ഇത് ആദ്യ പാദത്തിലെ ഉത്പാദനത്തിൽ അഞ്ചു ശതമാനം കുറവ് ഉണ്ടാക്കിയേക്കാം. ഒരുപക്ഷേ ചില അധിക ചിലവുകൾ ഉണ്ടായേക്കാമെന്നും രാജ്യത്തെ ബാങ്കിങ് നിക്ഷേപകരായ അൽരാജ്ഹി ക്യാപിറ്റൽ അറിയിച്ചു. രാജ്യത്തെ പ്രമുഖ അർദ്ധ സർക്കാർ പെട്രോകെമിക്കൽ ഭീമൻ കമ്പനിയായ സാബിക് ഇത് നേരിടാനുള്ള കരുത്ത് ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."