HOME
DETAILS

ട്രോളിങ്; തീരത്ത് കഷ്ടപ്പാടിന്റെ കടുപ്പം കൂടും

  
backup
June 13 2017 | 22:06 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa


ഫറോക്ക്: ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ തീരങ്ങളിലെ ആരവങ്ങള്‍ക്ക് വിരാമമാകും. യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് ഒന്നരമാസക്കാലം നിരോധനം വരുന്നതോടെ കടലിന്റെ മക്കള്‍ക്ക് ഇനി ഇല്ലായ്മയുടെ നാളുകളാണ്. ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി 800ഓളം യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇന്നലെ പകലോടെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.
ബോട്ടില്‍ മീന്‍പീടിക്കുന്നവരും അനുബന്ധ തൊഴിലാളികളുമായ ആയിരങ്ങള്‍ക്ക് വറുതിയുടെ കാലം കൂടിയാണ് നിരോധന കാലയളവ്. നിരോധനത്തിന് മുന്‍പുള്ള കാലയളവില്‍ മത്സ്യലഭ്യത കുറവായതിനാല്‍ ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും കഷ്ടപ്പാടിന്റെ കടുപ്പം കൂടും. നിരോധന കാലയളവിലാണ് ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനായി വന്‍തുകയും ബോട്ട് ഉടമകള്‍ ചെലവഴിക്കേണ്ടി വരുമെന്നത് പ്രയാസം ഇരട്ടിയാക്കുന്നു. കേന്ദ്ര നിയമത്തില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് 47 ദിവസമാണ് ഇക്കുറിയും ട്രോളിങ് നിരോധനം. ഈ കാലയളിവില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനാകില്ല. പരമ്പാരഗത രീതിയിലുള്ള മത്സ്യബന്ധനം നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലബാറിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ ബേപ്പൂരില്‍ ഉള്‍പ്പെടെ ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ്. ഇവരിലേറെയും സ്വദേശത്തേക്ക് യാത്രതിരിച്ചു. വലയുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണികളാണ് ഇനിയുള്ള നാളുകള്‍ തീരത്തുണ്ടാവുക. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ആയിരങ്ങള്‍ക്കും ഒന്നരമാസക്കാലം പട്ടിണിയുടെ നാളുകളാണ്. ഐസ് ഫാക്ട്‌റികളില്‍, വാഹനങ്ങളില്‍ പണിയെടുക്കുന്നവര്‍, തുറമുഖത്തെ കയറ്റിറക്കുകാര്‍, ഏജന്റുമാര്‍ എന്നിവര്‍ക്കും തൊഴില്‍ ഇല്ലാതാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇതു നിരോധന കാലയളവ് കഴിഞ്ഞാണ് ലഭിക്കാറുള്ളതെന്നും ഇത്തവണ യഥാസമയം റേഷന്‍ ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്നും തൊഴിലാളികള്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago