പണ്ഡിതന്മാരുടെ വിയോഗം തീരാനഷ്ടം: ഹൈദരലി തങ്ങള്‍
മലപ്പുറം: സംശുദ്ധ ജീവിതം നയിക്കുന്ന പണ്ഡിതന്മാരുടെ വിയോഗം തീരാനഷ്ടമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത മുശാവറ അംഗങ്ങളായ എം.എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്. വൈജ്ഞാനിക രംഗത്ത് നിറകുടങ്ങളായിരുന്ന മൂന്നു പണ്ഡിതന്‍മാരാണ് അടുത്തിടെ വിടപറഞ്ഞത്. ഇതു വലിയൊരു വിടവാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ, ദുആ മജ്‌ലിസ് സംഘടിപ്പിച്ചത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്്‌ലിയാര്‍ മംഗലാപുരം, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.പി മുസ്തഫ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.എം അബ്ദുല്ല മുസ്‌ലിയാര്‍ കൊടക്, ഹസന്‍ മുസ്‌ലിയാര്‍ എറണാകുളം, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, യു. ഷാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, എ. യൂനുസ് കുഞ്ഞ്, എം.സി മായിന്‍ ഹാജി, കെ.പി.പി തങ്ങള്‍ പയ്യന്നൂര്‍, എം.എ ചേളാരി, എസ്.കെ ഹംസ ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കാടാമ്പുഴ മൂസ ഹാജി, കെ.എച്ച് കോട്ടപ്പുഴ, കെ.കെ ഹംസ ആറ്റൂര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, അബ്ദുസ്സമദ് മുട്ടം, ഇല്യാസ് ഫൈസി തൃശൂര്‍, അഷ്‌റഫ് ഫൈസി പനമരം, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, ശാജഹാന്‍ അമാനി കൊല്ലം, ഇബ്‌നു ആദം കണ്ണൂര്‍, പി. അലി ഫൈസി, ഹുസൈന്‍ കോയ തങ്ങള്‍ കാസര്‍കോട്, സാലൂദ് നിസാമി, ഹസ്സന്‍ ആലങ്കോട്, നിസാം കൊല്ലം, സിയാദ് ഓച്ചിറ, സി. മുഹമ്മദ് ഫൈസി പാലക്കാട്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ശമീര്‍ ഫൈസി ഒടമല, എസ്.കെ.ജെ.എം.സി.സി സെക്രട്ടറിമാരായ കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്്‌ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."