HOME
DETAILS

കോണ്‍ഗ്രസും എന്‍.സി.പിയും 125 സീറ്റുകളില്‍

  
backup
September 16 2019 | 19:09 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സീറ്റു ചര്‍ച്ചയില്‍ ധാരണയായി. ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ ശക്തമായ മുന്നേറ്റം നടത്തുകയെന്ന ലക്ഷ്യവുമായി സഖ്യം രൂപീകരിച്ച ഇരു പാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കും. 38 സീറ്റുകള്‍ മറ്റ് സഖ്യകക്ഷികള്‍ക്കായി നല്‍കാനും ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എന്‍.സി.പി പുതുമുഖങ്ങളെയായിരിക്കും രംഗത്തിറക്കുക. ചില സീറ്റുകളില്‍ വിജയ സാധ്യത മുന്‍നിര്‍ത്തി പരസ്പരം വച്ചുമാറുമെന്നും പവാര്‍ അറിയിച്ചു. മഹാരാഷ്ട്ര നിയമ സഭയില്‍ 288 സീറ്റുകളാണുള്ളത്.
അതേസമയം കോണ്‍ഗ്രസിലേയും എന്‍.സി.പിയിലെയും ചില മുതിര്‍ന്ന നേതാക്കള്‍ രാജിവച്ച് ബി.ജെ.പിയിലും ശിവസേനയിലും ചേര്‍ന്നത് ഇരു പാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. 13 നിയമസഭാംഗങ്ങളും 10 മുന്‍മന്ത്രിമാരും ഉള്‍പ്പടെ 24 മുതിര്‍ന്ന നേതാക്കളാണ് ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും മാറിയിരുന്നത്.
2014ല്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ഉപേക്ഷിച്ചായിരുന്നു മത്സരിച്ചിരുന്നത്. സീറ്റ് വിഭജന ചര്‍ച്ച സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് 15 വര്‍ഷം നീണ്ട സഖ്യം ഇരുപാര്‍ട്ടികളും അവസാനിപ്പിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റുകളും എന്‍.സി.പിക്ക് 41ഉം സീറ്റുകളാണ് ലഭിച്ചത്. 122 സീറ്റുകളുമായി നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി അധികാരത്തിലേറുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago