HOME
DETAILS

മരടില്‍ വി.എസിനും സുധീരനും ഒരേ സ്വരം: സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍

  
backup
September 17 2019 | 05:09 AM

marad-issue-same-comment-v-s-and-sudheeran-17-09-2019

കൊച്ചി: മരടില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കേ സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിനും പിന്തുണയേറുന്നു. ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ അഭിപ്രായമാണ് ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കേരളത്തിലെ എം.പിമാര്‍ ഫ്‌ളാറ്റ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതില്‍ കേരളത്തിലെ രണ്ട് എം.പിമാര്‍ ഒപ്പിട്ടിരുന്നില്ല. എന്‍.കെ പ്രേമചന്ദ്രനും ടി.എന്‍ പ്രതാപനുമാണ് വിഷയത്തില്‍ ഭിന്നാഭിപ്രായമുള്ളതുകൊണ്ട് ഒപ്പിടാതിരുന്നത്.

ഫ്ളാറ്റ് വിഷയത്തില്‍ യു.ഡി.എഫിനുള്ളിലും ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയം ഇതുവരെ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതിനെതിരേ ആര്‍.എസ്.പി. പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മാതക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആര്‍.എസ്.പി.യുടെ നിലപാട്.

മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാണ് ആര്‍.എസ്.പി.യുടെ അഭിപ്രായം. സംഭവത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെയും ഫ്ളാറ്റ് നിര്‍മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആര്‍.എസ്.പി. ആവശ്യപ്പെടുന്നു.

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേയും സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തുമാണ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. ഫ്‌ളാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. അഴിമതിക്കും നിയമലംഘനത്തിനും ആരും കൂട്ടു നില്‍ക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധി നിയമാനുസൃതം മാത്രമാണെന്നുമാണ് വി.എസ് അഭിപ്രായപ്പെട്ടത്.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിക്കണമെന്ന സുപ്രിംകോടതിയുടെ വിധി ഉണ്ടായതെന്നാ വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍ നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം.
ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മാണത്തിന്റെയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ബാധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നുമാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


സര്‍വകക്ഷിയോഗം കുറ്റക്കാരായ ഫ്‌ളാറ്റ് നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിനാകരുതെന്നാണ് വി.എം സുധീരന്റെ ആവശ്യം. ഏതായാലും പുതിയ സാഹചര്യത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗം ഏറെ നിര്‍ണായകമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago