കേന്ദ്രമന്ത്രി കണ്ണന്താനത്തിന് ബഹ്‌റൈന്‍ കേരളീയ സമാജം സ്വീകരണം നല്‍കി
#ഉബൈദുല്ല റഹ്മാനി
മനാമ: ലോകത്ത് ഏറ്റവും കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരും സത്യസന്ധ്യതയുള്ളവരും മലയാളികളാണെന്നും ഒരു മലയാളിയായതില്‍ തനിക്കഭിമാനമുണ്ടെന്നും കേന്ദ്ര ടൂറിസം വകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ബഹ്‌റൈനില്‍ പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹറൈനിലെത്തിയ കണ്ണന്താനത്തിന് ബഹ്‌റൈന്‍ കേരളീയ സമാജം നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ദേശീയ തലത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉണ്ടായത്. ഏറ്റവും കൂടുതല്‍ ശൗചാലയങ്ങള്‍, ഉജ്വല്‍ പാചക വാതക കണക്ഷണുകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ എന്നിവയിലെയെല്ലാം കേന്ദ്രസര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഐക്യ രാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി പ്രധാനമായും ബഹ്‌റൈനിലെത്തിയത്.
കേരളീയ സമാജത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ബേബി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."