HOME
DETAILS

വിലക്കയറ്റം രൂക്ഷം സര്‍ക്കാര്‍ ഇടപെടണം

  
backup
June 13 2017 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

സാധാരണക്കാരന്റെ കുടുംബ ബജറ്റ് അപ്പാടെ താളംതെറ്റിച്ചു നിത്യോപയോഗസാധനങ്ങളുടെ വില അനുദിനമെന്നോണം കുതിച്ചുയരുകയാണ്. ഒരു കിലോ ചമ്പാവ് അരിക്ക് 55 രൂപ വരെയെത്തി. സാധാരണക്കാരന്‍ ഉപയോഗിക്കുന്ന ജയ അരിക്ക് വില 45 രൂപയായിരിക്കുന്നു. ഒരു കിലോ ചുവന്നുള്ളിക്ക് 145 രൂപയ്ക്കു മുകളിലാണു വില. പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.
സാധാരണക്കാരന്റെ അടുക്കളയില്‍ നിത്യേന ഉപയോഗിക്കുന്ന കടല, പുളി, ജീരകം, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും ക്രമാതീതമായ വിലക്കയറ്റമാണ്. റേഷന്‍കടകളില്‍ പഞ്ചസാരയും ആട്ടയും കിട്ടാതായി. പാവപ്പെട്ടവന്റെയും ഇടത്തരക്കാരുടെയും കുടുംബ ബജറ്റ് തകിടം മറിഞ്ഞിരിക്കുന്നു. 2000 രൂപ കൊണ്ട് ഒരു മാസത്തെ ചെലവു കഴിഞ്ഞിരുന്ന ചെറിയകുടുംബത്തിന് അയ്യായിരത്തിലധികം രൂപ ചെലവഴിക്കേണ്ടി വരുന്നു.
നിത്യവരുമാനക്കാരായ കൂലിത്തൊഴിലാളികളാണ് ഇതിന്റെ പ്രത്യാഘാതം ഏറെയും അനുഭവിക്കുന്നത്. ചെലവിന് അനുസൃതമായ വരുമാനമുണ്ടാകുന്നില്ല. നിത്യവൃത്തിക്ക് കടം വാങ്ങേണ്ട അവസ്ഥയുണ്ടാകുമ്പോള്‍ ചികിത്സയ്ക്കും മരുന്നിനും മറ്റു ചെലവുകള്‍ക്കും പണം കണ്ടെത്താനാകാതെ ജനം നട്ടംതിരിയുകയാണ്. പലവിധ വായ്പകളുടെ തിരിച്ചടവിന്റെ ബാധ്യതയനുഭവിക്കുന്ന മാസശമ്പളക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
ഈ അവസരത്തിലാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടേണ്ടിയിരുന്നത്. എന്നാല്‍, ഭക്ഷ്യവകുപ്പിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുണ്ടായില്ല. ജയ അരി 25 രൂപക്ക് കണ്‍സ്യൂമര്‍ ഫെഡ് വഴി ലഭ്യമാക്കുമെന്നു ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറയുന്നുവെന്നല്ലാതെ എന്നു നടപ്പാകുമെന്നു പറയാന്‍ അദ്ദേഹത്തിനാകുന്നില്ല. കണ്‍സ്യൂമര്‍ ഫെഡിലൂടെ അരി കുറഞ്ഞവിലയ്ക്കു ലഭ്യമാക്കുന്നതുകൊണ്ട് മുഴുവന്‍ ആളുകള്‍ക്കും അതിന്റെ ഗുണഫലം കിട്ടണമെന്നില്ല.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അതുവഴി കഴിയുകയില്ല. രണ്ടുമാസം മുമ്പ് അരിക്കു വില കൂടിയപ്പോള്‍ സര്‍ക്കാര്‍ ബംഗാളില്‍നിന്ന് അരി കൊണ്ടുവരാനായി വിപണിയില്‍ ഇടപെടുമെന്നു പറഞ്ഞ് ഏതാനും ലോഡ് അരി എത്തിച്ചിരുന്നു. എന്നാല്‍, ക്രയവിക്രയം പ്രായോഗിക തലത്തില്‍ പരാജയപ്പെട്ടു. കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ അരി ലഭ്യമാക്കിയിരുന്ന കടകള്‍ പലതും പൂട്ടി. ഭക്ഷ്യവകുപ്പുമന്ത്രി കാര്യത്തിന്റെ ഗൗരവം ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല.
ആന്ധ്രയില്‍ നെല്ലുല്‍പാദനത്തിലുണ്ടായ കുറവാണ് അരിവരവിലെ മാന്ദ്യത്തിനു കാരണമെന്നും ഉള്ള അരി ആന്ധ്രയിലെ വന്‍കിട വ്യാപാരികള്‍ പൂഴ്ത്തിവച്ചു വില വര്‍ധിപ്പിക്കുകയാണെന്നും കര്‍ണാടകയിലുണ്ടായ വരള്‍ച്ചമൂലമാണ് ഉള്ളിയുല്‍പാദനത്തില്‍ ഇടിവുണ്ടായതെന്നും അതിനാലാണ് ഉള്ളിവില കുതിച്ചുയരുന്നതെന്നുമാണു സര്‍ക്കാര്‍ പറയുന്നത്. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നും ഇതിനിടയില്‍ സര്‍ക്കാര്‍ സമാധാനിക്കുന്നുണ്ട്.
ഇത്തരം വിശദീകരണങ്ങളല്ല ജനങ്ങള്‍ക്കാവശ്യം. വിശദീകരണങ്ങള്‍ വയറുനിറയ്ക്കില്ല. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ ഫലപ്രദമായി അഭിമുഖീകരിക്കാം എന്നു ചിന്തിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടു തദനുസൃതമായ നടപടികള്‍ സ്വീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ആന്ധ്രയില്‍ വ്യാപാരികള്‍ അരി പിടിച്ചുവയ്ക്കുകയാണെങ്കില്‍ ആന്ധ്രയിലെ മൊത്തവ്യാപാരികളുമായി സംസാരിച്ച് അരിവില കുറച്ചുകൊണ്ടുവരാനുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. വിലക്കയറ്റത്തിന്റെ തത്വശാസ്ത്രം പറയുന്നതുകൊണ്ടു സാധാരണക്കാരന് എന്തു പ്രയോജനം. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ സിംഹഭാഗവും ആന്ധ്രയില്‍നിന്നാണ് എത്തുന്നതെന്നതു യാഥാര്‍ഥ്യമാണ്. ആ നിലയ്ക്ക് അവിടെപ്പോയി വ്യാപാരികളെക്കണ്ടു സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് കേരളത്തിലേയ്ക്ക് അരിയെത്തിക്കാനുള്ള മാര്‍ഗമാണ് ആരായേണ്ടിയിരുന്നത്.
സംസ്ഥാനമൊട്ടാകെ പനി പിടിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനിയും വൈറല്‍പനിയും മഞ്ഞപ്പിത്തവും വ്യാപകമായിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാസംവിധാനം താളംതെറ്റിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ പകുതി ഡോക്ടര്‍മാരും ജീവനക്കാരും പനിബാധിതരാണ്. ഇത്തരമൊരവസ്ഥയില്‍ വിലക്കയറ്റംകൂടി താങ്ങാനുള്ള കരുത്തു കേരളത്തിനുണ്ടാവില്ലെന്നു സര്‍ക്കാര്‍ മനസിലാക്കണം. ന്യായമായ വിലയ്ക്കു നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുകയെന്നതാണു സര്‍ക്കാരിന്റെ ബാധ്യത. ആ ബാധ്യത നിറവേറ്റുന്നതില്‍ ഭക്ഷ്യവകുപ്പു പരാജയപ്പെട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago