നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ കൈമാറാമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് പ്രതിയായ ദിലീപ് നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് മാറ്റി. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണ്. അതേസമയം കേസിന്റെ ഭാഗമായ രേഖയായി പരിഗണിക്കാമെന്നും എന്നാല്‍ മെമ്മറി കാര്‍ഡ് കൈമാറരുതെന്നും സര്‍ക്കാര്‍ അഭിഭാഷകനും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു.
കേസിന്റെ ഭാഗമായ മെമ്മറി കാര്‍ഡിനെ തൊണ്ടിമുതലായാണ് കണക്കാക്കുന്നത്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ രേഖകളായാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടി.
രേഖകള്‍ കിട്ടാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ഇതിനിടെ കോടതി ചോദിച്ചു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കാമെന്നും എന്നാലത് കോടതി മേല്‍നോട്ടത്തിലായിരിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ദൃശ്യങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം.
ദൃശ്യങ്ങളുടെ ആധികാരികത പരിശോധനയും കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം. ദൃശ്യങ്ങള്‍ പ്രതിക്ക് പൂര്‍ണമായും കൈമാറുന്ന സാഹചര്യമുണ്ടാകരുതെന്ന് സര്‍ക്കാറും നടിയുടെ അഭിഭാഷകനും വാദിച്ചു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ആര്‍. ബസന്ത് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."