ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്ന ബില്ലിന്റെ അവസ്ഥയെന്തെന്ന് ഹൈക്കോടതി
കൊച്ചി: ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതിന് 1994 ല്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ നിജസ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച ബില്ലിന്റെ അവസ്ഥയെന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നല്കിയ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പായ്ച്ചിറ നവാസ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ 57 കേസുകള്‍ വിവിധ കോടതികളിലായി പായ്ച്ചിറ നവാസ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ടേയെന്ന് സിംഗിള്‍ബെഞ്ച് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."