ആചാരലംഘനം അനുവദിക്കില്ലെന്ന് ഹൈന്ദവ സംഘടനകളുടെ യോഗം
കോട്ടയം: ശബരിമലയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ ഹൈന്ദവ സംഘടനകളുടെ യോഗം തീരുമാനിച്ചു.
ശബരിമലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്തവര്‍ക്കു നിയമസഹായവും മാനസികമായ പിന്തുണയും നല്‍കും.
നിരപരാധികളായ അയ്യപ്പഭക്തരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി രണ്ടാംഘട്ട പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു.
നാലിനു ഗ്രാമങ്ങള്‍തോറും ശരണഘോഷം നടത്തും. നാലു വരെയുള്ള ദിവസങ്ങളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വീടുകള്‍തോറും ശരണഘോഷവും നിധിശേഖരണവും നടത്തും.
അഞ്ച്, ആറ് തിയതികളില്‍ കേരളത്തിലെ പ്രധാന നഗരകേന്ദ്രങ്ങളില്‍ ശരണമന്ത്ര നാമജപയജ്ഞം നടത്തും. അഞ്ചിനു വൈകിട്ട് നട തുറക്കുന്നതു മുതല്‍ ആറിനു നട അടയ്ക്കുന്നതുവരെ യജ്ഞം തുടരും.
വാര്‍ത്താസമ്മേളനത്തില്‍ കര്‍മസമിതി ഭാരവാഹികളായ എസ്.ജെ.ആര്‍ കുമാര്‍, കെ.പി ശശികല, സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."