വീടിന്റെ രേഖകള്‍ കൈമാറി
കാളികാവ്: കെ.സി ഹസ്‌കര്‍ മുസ്‌ലിയാരുടെ കുടുംബത്തിന്ന് കല്ലാമൂല മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ജീവിത മാര്‍ഗം ഒരുക്കി. 2015 ജൂലൈ 29 ന് കല്ലാമൂലയില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട കെ.സി ഹസ്‌കര്‍ മുസ്‌ലിയാര്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സജീവ പ്രപര്‍ത്തകനായിരുന്നു. നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസാഅദ സെന്റര്‍ ഏറ്റെടുത്ത വീടിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ചെയര്‍മാനും കെ.എച്ച് കോട്ടപ്പുഴ കണ്‍വീനറായുമായാണ് മഹല്ല് കമ്മിറ്റി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ ശ്രമഫലമായി ജില്ലക്കകത്തും പുറത്തുമുള്ള മഹല്ലുകളില്‍ നിന്നും സ്വദേശത്തും വിദേശത്തുമുള്ള അഭ്യുദയകാംക്ഷികളുടേയും സഹായ സഹകരണത്തോടെ 23 ലക്ഷം രൂപയിലധികം ചെലവഴിച്ച് പുല്ലങ്കോട് ഹൈസ്‌കൂളിനു സമീപം പത്തു സെന്റ് സ്ഥലത്ത് രണ്ട് കുടുംബത്തിന് താമസിക്കാനുള്ള വാടക വീട് പണി കഴിച്ചു.
വാടക വീടിന്റെ രേഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഹസ്‌കര്‍ മുസ്‌ലിയാരുടെ പിതാവ് കെ.സി മുഹമ്മദിന് കൈമാറി. ചടങ്ങില്‍ കണ്‍വീനര്‍ കെ.എച്ച് കോട്ടപ്പുഴ, രക്ഷാധികാരി പി. ഖാലിദ് മാസ്റ്റര്‍, മഹല്ല് പ്രസിഡന്റ് കെ. മോയിന്‍ മുസ്‌ലിയാര്‍, സി.കെ കുഞ്ഞിമുഹമ്മദ്, അന്‍വര്‍ മുള്ളമ്പാറ, എം.കെ മുസ്തഫ അബ്ദു ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം ടി.പി അഷ്‌റഫലി, വി.എ.കെ തങ്ങള്‍, കെ.പി ഹൈദരലി മാസ്റ്റര്‍, ഷൈജല്‍ എടപ്പറ്റ, നൗഷാദ് കട്ടുപ്പാറ, ഹാരിസ് മഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."